ഇന്ത്യൻ സെമികണ്ടക്ടർ സ്റ്റാർട്ടപ്പായ ‘നേത്രസെമി’ (Netrasemi) തങ്ങൾ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പായ ‘A2000’ ഈ വർഷം തന്നെ വൻതോതിൽ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ ഒരുങ്ങുന്നു. പ്രാരംഭ ഘട്ട പരിശോധനകളെല്ലാം വിജയകരമായി പൂർത്തിയാക്കിയ ഈ സിസ്റ്റം ഓൺ ചിപ്പ് (SoC) പ്രധാനമായും സ്മാർട്ട് ക്യാമറകൾക്കും എഡ്ജ് എഐ പ്ലാറ്റ്‌ഫോമുകൾക്കുമാണ് കരുത്തേകുന്നത്.

പ്രമുഖ ഐടി കമ്പനിയായ സോഹോയുടെയും (Zoho) കേന്ദ്ര സർക്കാരിന്റെ ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് (DLI) പദ്ധതിയുടെയും പിന്തുണയോടെയാണ് തായ്‌വാനിലെ ടി.എസ്.എം.സി കമ്പനിയിൽ ഈ ചിപ്പ് നിർമ്മിച്ചെടുക്കുന്നത്. ഡ്രോണുകൾ, സിസിടിവികൾ, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ തത്സമയ വീഡിയോ വിശകലനത്തിന് സഹായിക്കുന്ന ഈ അത്യാധുനിക ചിപ്പിന്റെ സാമ്പിളുകൾ മുൻനിര കമ്പനികൾക്ക് വിലയിരുത്തലിനായി ഇപ്പോൾ കൈമാറിയിട്ടുണ്ടെന്ന് നേത്രസെമി സി.ഇ.ഒ ജ്യോതിസ് ഇന്ദിരാഭായ് വ്യക്തമാക്കി.
Indian semiconductor startup Netrasemi is set to mass-produce its first indigenous AI chip, ‘A2000’, this year. Backed by Zoho and DLI scheme, the chip targets Edge AI.
