കുഞ്ഞു ആലിനെ ഇനി നമ്മുടെ കുരുന്നുകൾ നോട്ട് ബുക്കുകളിലൂടെ ഓർക്കും. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ അബ്രഹാമിന്റെ  ഓർമയിൽ സപ്ലൈകോ പുറത്തിറക്കിയ ആലിൻ ബ്രാൻഡ്  നോട്ട്ബുക്കുകൾ വിപണിയിലെത്തി. ബുക്കുകളുടെ പ്രകാശനം  മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു

Supplyco Aalin brand notebooks


ആലിന്റെ ചിരിക്കുന്ന ചിത്രമുള്ള  നോട്ടുബുക്കുകളുടെ വില 14.50 മുതൽ 37 രൂപ വരെയാണ് . ആ ബുക്ക് കാണുമ്പോഴെല്ലാം മലയാളി മനസ്സുകളിൽ ആ കുഞ്ഞു മാലാഖയുടെ അപൂർവ നിയോഗം തിളക്കമുള്ള ഓർമ്മയാകും. .പത്തുമാസം പ്രായമായിരിക്കേ അപകടത്തിൽ മരിച്ച ആലിനിന്റെ അവയവങ്ങൾ നാലുപേർക്കാണ് പുതുജീവൻ നൽകിയത്.

വിപണി കണക്കാക്കിയല്ല, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള പ്രവർത്തനമാണ് ആലിൻ ബ്രാൻഡിൽ നോട്ട്ബുക്ക് പുറത്തിറക്കിയതിലൂടെ സപ്ലൈകോ നടത്തുന്നതെന്ന്  മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ബുക്കിന്റെ കവർ ഡിസൈനുകളും ലോഗോയും തയാറാക്കി പിന്തുണ നൽ‍കിയത് തേവര എസ്എച്ച് കോളജിലെ വിദ്യാർഥികളാണ്.

Supplyco introduces ‘Aalin’ brand notebooks featuring the picture of Aalin Sherin Abraham, Kerala’s youngest organ donor, to promote social awareness among children.

Share.
Leave A Reply

Exit mobile version