ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സൈന്യം വെടിവെച്ചിട്ട അപ്പാച്ചെ ഹെലികോപ്റ്ററിലെ പൈലറ്റുമാരെ വിജയകരമായി രക്ഷപ്പെടുത്തിയ യുഎസ് നാവികസേനയുടെ ഡ്രോൺ ബോട്ടിന് പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ. ടെക്സസ് ആസ്ഥാനമായുള്ള ‘സാരോണിക് ടെക്നോളജീസ്’ എന്ന കമ്പനി വികസിപ്പിച്ചെടുത്ത ‘കോർസെയർ’ (Corsair) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോൺ ബോട്ടാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.

ഈ അത്യാധുനിക ബോട്ട് നിർമ്മിച്ച കമ്പനിയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് ഇന്ത്യൻ വംശജനായ വൈഭവ് ആൽതേക്കർ. സ്വയംനിയന്ത്രിത സംവിധാനങ്ങളിലും മാരിടൈം സാങ്കേതികവിദ്യയിലും വിദഗ്ദ്ധനായ വൈഭവ് ആൽതേക്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് യുഎസ് പ്രതിരോധ മേഖലയ്ക്ക് വലിയ കരുത്താകുന്ന ഈ ഡ്രോൺ ബോട്ടിന്റെ സോഫ്റ്റ്‌വെയർ ഘടനയും എഐ സാങ്കേതികവിദ്യയും രൂപകൽപ്പന ചെയ്തത്.

Discover how Corsair, an AI-powered drone boat co-founded by Indian-origin techie Vaibhav Althekar of Saronic Technologies, successfully rescued US pilots near the Strait of Hormuz.

Share.
Leave A Reply

Exit mobile version