Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

1 June 2026

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
News Update

മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളയുമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ കോഴിക്കോട് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈറ്റ് വാട്ടർ കയാക്കിങ് താരങ്ങൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏക അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പാണിത്.പ്രാദേശിക യുവാക്കളെ വൈറ്റ് വാട്ടർ കയാക്കിങിലേക്ക് ആകർഷിക്കുന്നതിനായി പ്രാദേശിക തുഴച്ചിൽക്കാർക്കായുള്ള പ്രത്യേക മത്സര വിഭാഗങ്ങളും ഇത്തവണ ഒരുക്കും.
News DeskBy News Desk1 June 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളയുമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാമത് എഡിഷനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്.  ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ കോഴിക്കോട് വച്ചാണ് മലബാർ റിവർ ഫെസ്റ്റിവൽ നടക്കുക.

 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈറ്റ് വാട്ടർ കയാക്കിങ് താരങ്ങൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏക അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പാണിത്

Malabar River Festival


കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെഎടിപിഎസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി), ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ (ഐകെസിഎ) സാങ്കേതിക സഹകരണവും ലഭ്യമാകും.

ചാലിയാറിന്റെ ഉപനദികളായ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് മത്സരങ്ങൾ അരങ്ങേറുക. കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ റേസ്, സൂപ്പർ ഫൈനൽ എക്സ്ട്രീം റേസ് എന്നിവയാണ് പ്രധാന മത്സര ഇനങ്ങൾ. അതിവേഗവും അതിസാഹസികതയും നിറഞ്ഞ മത്സരങ്ങളിലൂടെ ലോകോത്തര കയാക്കർമാർ മാറ്റുരയ്ക്കുന്ന വേദിയായാണ് മലബാർ റിവർ ഫെസ്റ്റ് അറിയപ്പെടുന്നത്.
ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന പുരുഷ താരത്തിന് ‘റാപിഡ് രാജ’, വനിതാ താരത്തിന് ‘റാപിഡ് റാണി’ എന്നീ ബഹുമതികൾ സമ്മാനിക്കും.

ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിങ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തിന്റെ സാഹസിക ടൂറിസം സാധ്യതകളെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ അഡ്വഞ്ചർ ടൂറിസം മേഖലയെ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമാക്കിയ പ്രധാന ഇവന്റുകളിലൊന്നായി മലബാർ റിവർ ഫെസ്റ്റിവൽ മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം ബ്രാൻഡിങിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ പിന്തുണ നൽകുന്ന വേദിയായും ഇത് വിലയിരുത്തപ്പെടുന്നു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈറ്റ് വാട്ടർ കയാക്കിങ് താരങ്ങൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കയാക്കർമാരെയും 100-ലധികം ദേശീയ കയാക്കിങ് താരങ്ങളെയും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

കഴിഞ്ഞ 11 എഡിഷനുകളും ജനപങ്കാളിത്തത്തിലും അന്തർദേശീയ മത്സരാർഥികളുടെ സാന്നിധ്യത്തിലും വൻ വിജയമായിരുന്നു. കഴിഞ്ഞ വർഷം അമേരിക്ക, ന്യൂസിലാൻഡ്, ചിലി, റഷ്യ, ബെൽജിയം, ഇറ്റലി, മലേഷ്യ, ഉക്രൈൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 18 വിദേശ താരങ്ങളും 85-ലധികം ഇന്ത്യൻ കയാക്കർമാരും പങ്കെടുത്തു.  അരലക്ഷത്തിലധികം കാണികൾ സാക്ഷ്യം വഹിച്ചു.

പ്രാദേശിക യുവാക്കളെ വൈറ്റ് വാട്ടർ കയാക്കിങിലേക്ക് ആകർഷിക്കുന്നതിനായി പ്രാദേശിക തുഴച്ചിൽക്കാർക്കായുള്ള പ്രത്യേക മത്സര വിഭാഗങ്ങളും ഇത്തവണ ഒരുക്കും. മലബാറിൽ പുതിയ തലമുറ കയാക്കർമാരെ വളർത്തിയെടുക്കുന്നതിനുള്ള പ്രധാന പ്ലാറ്റ്ഫോമായും ഫെസ്റ്റിവൽ മാറിയിട്ടുണ്ട്.

ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലയിലെ എട്ട് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി വിവിധ സാഹസിക കായിക പരിപാടികൾ ഉൾപ്പെടുന്ന പ്രീ-ഇവന്റുകൾ സംഘടിപ്പിക്കാനും തീരുമാനമായി.

ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ നിയമസഭാ മന്ദിരത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ എല്ലാ വർഷവും ജൂലൈ അവസാനവാരം മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനും  തീരുമാനമായി.

The 12th Malabar River Festival hits Kozhikode from July 30. Discover Asia’s largest white water kayaking event featuring global athletes competing for Rapid Raja & Rani.

Asia largest kayaking festival banner Chalipuzha kayaking Indian Kayaking and Canoeing Association Iruvanjipuzha river race Kerala adventure tourism Kerala Adventure Tourism Promotion Society Kozhikode tourism events Malabar River Festival 2026 Rapid Raja Rapid Rani White water kayaking Kozhikode
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil