കർണാടക മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി.കെ. ശിവകുമാറിന് മുന്നിലെ ആദ്യത്തെ വലിയ രാഷ്ട്രീയ പരീക്ഷണമായി ബെംഗളൂരുവിലെ അത്യാധുനിക ഇരട്ട തുരങ്കപ്പാത പദ്ധതി മാറുന്നു. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 17,698 കോടി രൂപ ചെലവിൽ വിഭാവനം ചെയ്ത ഈ സ്വപ്ന പദ്ധതിയുടെ ടെൻഡർ ലഭിച്ചിരിക്കുന്നത് പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി എന്റർപ്രൈസസിനാണ്.

എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അദാനി ഗ്രൂപ്പിനോടുള്ള ശക്തമായ രാഷ്ട്രീയ എതിർപ്പാണ് പദ്ധതിക്ക് അന്തിമ അനുമതി നൽകുന്നതിൽ ശിവകുമാറിന് ഇപ്പോൾ വെല്ലുവിളി ഉയർത്തുന്നത്. കേരളവും തെലങ്കാനയും ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ-കോൺഗ്രസ് ഭരണസംസ്ഥാനങ്ങൾ അദാനി ഗ്രൂപ്പുമായി സഹകരിക്കുന്ന പശ്ചാത്തലത്തിൽ, ഈ പദ്ധതിക്ക് എ.ഐ.സി.സി പ്രത്യേക അനുമതി നൽകുമോ അതോ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കർണാടക സർക്കാരിന്റെ തീരുമാനത്തെ സ്വാധീനിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Karnataka CM DK Shivakumar faces his first political test as the ₹17,698-crore Bengaluru twin tunnel project awarded to Adani Enterprises hits a political hurdle.
