അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തെ പ്രീമിയം ഫുഡ് റീട്ടെയിൽ രംഗത്ത് വൻ വിപുലീകരണത്തിനൊരുങ്ങി പ്രശസ്ത ഗോർമെറ്റ് റീട്ടെയിൽ, കഫേ ശൃംഖലയായ ‘കോകോകാർട്ട്’ (CocoCart). ഈ സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യയിലുടനീളം 28 പുതിയ സ്റ്റോറുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 16 കോടി രൂപ വരെ നിക്ഷേപിക്കുമെന്നും, വരും വർഷങ്ങളിൽ 35 മുതൽ 40 ശതമാനം വരെ വളർച്ചാ നിരക്ക് നിലനിർത്തുമെന്നും കമ്പനി സഹസ്ഥാപകൻ കരൺ അഹൂജ വ്യക്തമാക്കി.

മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവയ്ക്കൊപ്പം കൊച്ചി അടക്കമുള്ള പ്രമുഖ നഗരങ്ങളും കോകോകാർട്ടിന്റെ ഈ വിപുലീകരണ പ്ലാനിലുണ്ട്. നിലവിൽ 61 സ്റ്റോറുകളും 7 എയർപോർട്ട് ഔട്ട്‌ലെറ്റുകളുമുള്ള കമ്പനി, 2030ഓടെ പ്രതിമാസം 4 മുതൽ 5 വരെ പുതിയ സ്റ്റോറുകൾ തുറക്കാനാണ് പദ്ധതിയിടുന്നത്. 2024 ഒക്ടോബറിൽ അദാനി ഗ്രൂപ്പ് കോകോകാർട്ടിന്റെ മാതൃകമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതോടെയാണ് ഈ സുപ്രധാന മാറ്റങ്ങൾ തുടങ്ങിയത്.

ലഭ്യമായ പുതിയ മൂലധനം ഉപയോഗിച്ച് കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ വെയർഹൗസുകൾ, സെൻട്രൽ കിച്ചൺ എന്നിവ നിർമ്മിച്ച് കമ്പനി തങ്ങളുടെ ബാക്കെൻഡ് സംവിധാനങ്ങൾ ശക്തമാക്കിയിരുന്നു. കൂടാതെ വെഞ്ചി (Venchi), ബാതീൽ (Bateel), ലെ പെയ്ൻ ക്വോട്ടിഡിയൻ (LPQ) തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഗോർമെറ്റ് ബ്രാൻഡുകളുമായി കമ്പനി ഇന്ത്യക്കായി എക്സ്ക്ലൂസീവ് കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. 

Backed by the Adani Group, gourmet retail chain CocoCart is set to launch 28 new stores across India, targeting premium food hubs including Kochi, Mumbai, and Delhi.

Share.
Leave A Reply

Exit mobile version