യാത്രാക്കൂലി കുറയ്ക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര സർവീസുകളിൽ വിമാനത്തിനകത്തെ ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ടിക്കറ്റ് വിഭാഗം കൊണ്ടുവരാൻ എയർ ഇന്ത്യ ആലോചിക്കുന്നു. വിമാന യാത്രയ്ക്കിടയിൽ ഭക്ഷണം ആവശ്യമില്ലാത്തവർക്ക് ഈ ‘നോ-മീൽസ്’ കാറ്റഗറി തിരഞ്ഞെടുക്കുന്നതിലൂടെ സാധാരണ നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാകും.

പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്ത കുറഞ്ഞ ദൂരമുള്ള ആഭ്യന്തര റൂട്ടുകളിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ഈ പുതിയ പദ്ധതി നടപ്പിലാക്കുക. യാത്രക്കാരിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മറ്റ് ആഭ്യന്തര റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഈ പുതിയ സംവിധാനം അന്താരാഷ്ട്ര സർവീസുകൾക്ക് ബാധകമായിരിക്കില്ല.
Air India plans to launch a budget-friendly ‘no meals’ ticket option for select domestic routes, allowing passengers to enjoy lower airfares by opting out of in-flight food.
