ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖല വലിയ കുതിച്ചുചാട്ടത്തിലാണെന്നും കഴിഞ്ഞ വർഷം മാത്രം 35,000 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഘടകങ്ങൾ ചൈനയിലേക്ക് കയറ്റുമതി ചെയ്തതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വെറുമൊരു അസംബ്ലിങ് കേന്ദ്രം എന്നതിനപ്പുറം സങ്കീർണ്ണമായ ഉൽപ്പന്നങ്ങൾ സ്വന്തമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഘട്ടത്തിലേക്ക് രാജ്യം വളർന്നുകഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ 75 ഇലക്ട്രോണിക്സ് ഘടക നിർമ്മാണ ഫാക്ടറികളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും വരും വർഷങ്ങളിൽ 250 പുതിയ ഫാക്ടറികൾ കൂടി രാജ്യത്ത് നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

India electronics exports to China

ഇലക്ട്രോണിക്സ് മേഖലയിലെ ഈ ആഭ്യന്തര വികസനം രാജ്യത്ത് ഏകദേശം 25 ലക്ഷത്തോളം മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ട്. ചൈനയും തായ്‌വാനും അടക്കമുള്ള രാജ്യങ്ങൾ പയറ്റിയ അതേ നിർമ്മാണ മാതൃക തന്നെയാണ് ഇന്ത്യയും വിജയകരമായി പിന്തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ മികച്ച ഡിസൈൻ വൈദഗ്ധ്യവും വർദ്ധിച്ചുവരുന്ന ആഗോള വിശ്വാസ്യതയും കാരണം യൂറോപ്പും അമേരിക്കയും ഉൾപ്പെടെയുള്ള വിപണികൾ ഇന്ത്യയെ വിശ്വസ്ത പങ്കാളിയായാണ് ഇപ്പോൾ കാണുന്നത്.

India’s electronics sector hits a major milestone by exporting ₹35,000 crore worth of components to China. Union Minister Ashwini Vaishnaw reveals expansion plans.

Share.
Leave A Reply

Exit mobile version