അമേരിക്കൻ റിയൽ എസ്റ്റേറ്റ് ടെക്നോളജി കമ്പനിയായ ഓപ്പൺഡോർ (Opendoor) ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുന്നു. കമ്പനിയുടെ ഈ പെട്ടെന്നുള്ള തീരുമാനം ഇന്ത്യയിൽ ജോലി ചെയ്യുന്ന ഇരുന്നൂറ്റി അൻപതോളം ജീവനക്കാരുടെ തൊഴിലിനെ നേരിട്ട് ബാധിക്കും.
തങ്ങളുടെ പ്രധാന ഉപഭോക്താക്കൾ അമേരിക്കയിലാണെന്നും അതിനാൽ പ്രവർത്തനങ്ങൾ അവർക്ക് കൂടുതൽ അടുത്തായിരിക്കണം എന്നതിനാലാണ് ഈ നീക്കമെന്ന് ഓപ്പൺഡോർ സിഇഒ കാസ് നെജാതിയൻ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യകളിലേക്ക് മാറിയതോടെ പ്രവർത്തനങ്ങൾ യുഎസിലേക്ക് കേന്ദ്രീകരിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. എങ്കിലും പിരിച്ചുവിടപ്പെടുന്ന ഇന്ത്യൻ ജീവനക്കാർക്ക് ആവശ്യമായ ആനുകൂല്യങ്ങളും പിന്തുണയും നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
US-based proptech company Opendoor announced it is shutting down its India operations to focus on the US market, directly impacting around 250 employees.
