രാജ്യത്തെ 135 നോൺ-ബാങ്കിംഗ് ധനകാര്യ കമ്പനികളുടെ (NBFC) രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റദ്ദാക്കി. എക്സ്പ്രസ് ഫിൻക്യാപ് ഹൗസ്, അക്ഷയ് ഫിസ്കൽ സർവീസസ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളാണ് റിസർവ് ബാങ്കിന്റെ കർശന നടപടിക്ക് ഇരയായത്.

RBI cancels NBFC registration

ഇത്തരത്തിൽ ലൈസൻസ് റദ്ദാക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്നവയാണെന്ന് ആർബിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ബിസിനസ്സ് അവസാനിപ്പിക്കുകയോ മറ്റ് കമ്പനികളുമായി ലയിക്കുകയോ ചെയ്ത 13 എൻബിഎഫ്‌സികൾ തങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ സ്വമേധയാ കേന്ദ്ര ബാങ്കിന് തിരികെ നൽകിയിട്ടുമുണ്ട്

The Reserve Bank of India (RBI) has cancelled the registration certificates of 135 NBFCs, including Express Fincap House, with a majority based in West Bengal.

Share.
Leave A Reply

Exit mobile version