വടക്കേ അമേരിക്കൻ വിപണിയിലേക്ക് തങ്ങളുടെ ആദ്യത്തെ ബോട്ട് വിജയകരമായി കയറ്റുമതി ചെയ്ത് കൊച്ചി ആസ്ഥാനമായ സോളാർ ബോട്ട് നിർമ്മാണ കമ്പനി നവാൾട്ട് (Navalt). കാനഡയിലെ ഹാലിഫാക്സിലേക്ക് (Halifax) എത്തിച്ച ‘ലിമോ’ (Limo) എന്ന പ്രീമിയം സോളാർ ഇലക്ട്രിക് ബോട്ട് കമ്പനിയുടെ സുപ്രധാന നാഴികക്കല്ലാണ്. 10 മീറ്റർ നീളമുള്ള ഈ ബോട്ട്, അഞ്ച് വലിയ കണ്ടെയ്നറുകളിലായി ഭാഗങ്ങൾ വേർപെടുത്തിയ നിലയിലാണ് അറ്റ്ലാൻ്റിക് തീരത്ത് എത്തിച്ചത്.

Navalt solar electric boat Canada export

ഹാലിഫാക്സിലെ കടുത്ത ശൈത്യകാലത്തെ അതിജീവിക്കാൻ പാകത്തിൽ പ്രത്യേക ഹീറ്റിംഗ് സംവിധാനമുള്ള ബാറ്ററികളാണ് ഈ ബോട്ടിൽ ക്രമീകരിച്ചിരിക്കുന്നത്. ഇരട്ട മോട്ടോറുകളും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയും അടങ്ങുന്ന ഈ ആഡംബര ബോട്ടിന്റെ അസംബ്ലിംഗ് ജോലികൾ ഇപ്പോൾ കാനഡയിൽ പുരോഗമിക്കുകയാണ്. 

Kochi-based Navalt achieves a major milestone by exporting ‘Limo’, its first premium solar-electric boat equipped with winterized batteries, to Halifax, Canada.

Share.
Leave A Reply

Exit mobile version