തുറമുഖ വികസനത്തിൽ കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) പ്രമുഖ യുഎസ് കമ്പനിയായ ‘കലേറിസുമായി’ (Kaleris) പങ്കാളിത്തം വ്യാപിപ്പിച്ചു. ആഭ്യന്തര-അന്തർദേശീയ തലങ്ങളിലുള്ള 9 തുറമുഖങ്ങളിലെ 15 കണ്ടെയ്നർ ടെർമിനലുകളിലാണ് കലേറിസിന്റെ അത്യാധുനിക എഐ ഓപ്പറേറ്റിംഗ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്.

സാങ്കേതിക നവീകരണത്തിനും കാർബൺ വിമുക്തമാക്കലിനുമായി 850 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന അദാനി ഗ്രൂപ്പ്, ഇതിൽ 100 മില്യൺ ഡോളർ വരെ കലേറിസുമായുള്ള പങ്കാളിത്തത്തിലൂടെയാണ് വിനിയോഗിക്കുന്നത്. ക്രെയിനുകളുടെയും ട്രക്കുകളുടെയും ഉൽപ്പാദനക്ഷമത വലിയ രീതിയിൽ വർദ്ധിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 2030-ഓടെ പ്രതിവർഷം 100 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യാനാണ് അദാനി പോർട്സ് ലക്ഷ്യമിടുന്നത്
Adani Ports expands its partnership with US company Kaleris to deploy advanced AI-powered operating systems across 15 container terminals in 9 ports. The initiative aims to boost efficiency, productivity, and decarbonization in India’s port operations.
