ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ കരാർ ലഭിക്കുകയാണെങ്കിൽ ബ്രസീലിയൻ വ്യോമയാന ഭീമന്മാരായ എംബ്രായർ (Embraer) ഇന്ത്യയിൽ സൈനിക വിമാന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇന്ത്യൻ വ്യോമസേനയ്ക്കായി ‘കെസി-390 മില്ലേനിയം’ (KC-390 Millennium) യാത്രാ-ചരക്കുവിമാനങ്ങൾ നിർമ്മിക്കുന്നതിനായി മഹീന്ദ്ര ഗ്രൂപ്പുമായി ചേർന്നാണ് എംബ്രായർ പദ്ധതിയിടുന്നത്.

ഈ കരാർ സ്വന്തമാക്കാൻ സാധിച്ചാൽ ബ്രസീലിന് പുറത്ത് എംബ്രായർ സ്ഥാപിക്കുന്ന ആദ്യത്തെ വിമാന നിർമ്മാണ യൂണിറ്റായി ഇത് മാറും. പ്രതിരോധ വിമാനങ്ങൾക്ക് പുറമെ തങ്ങളുടെ വിഖ്യാതമായ യാത്രാ വിമാനങ്ങളും ഇവിടെ നിർമ്മിക്കാനും, ഇന്ത്യയെ ഒരു ആഗോള വ്യോമയാന ഹബ്ബാക്കി മാറ്റാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
Brazilian aerospace company Embraer plans to set up an aircraft manufacturing unit in India in partnership with Mahindra Group if it secures an Indian Air Force contract for the KC-390 Millennium aircraft, marking a major boost for India’s aviation industry.
