മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി (NEET-UG) പുനഃപരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ജനപ്രിയ മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി സംഘടിത തട്ടിപ്പ് സംഘങ്ങൾ പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നുവെന്ന രീതിയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ശുപാർശ പ്രകാരമാണ് ഐടി മന്ത്രാലയത്തിന്റെ ഈ അടിയന്തര നടപടി. ടെലിഗ്രാമിലെ ‘മെസ്സേജ് എഡിറ്റിംഗ്’ ഫീച്ചർ ദുരുപയോഗം ചെയ്ത്, പഴയ പോസ്റ്റുകളിൽ യഥാർത്ഥ ചോദ്യപേപ്പറുകൾ പിന്നീട് തിരുകിക്കയറ്റി നേരത്തെ ചോർന്നതാണെന്ന തരത്തിൽ വ്യാജ തെളിവുകൾ സൃഷ്ടിച്ച് വിദ്യാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടാൻ ശ്രമിച്ച പശ്ചാത്തലത്തിലാണ് ജൂൺ 22 വരെ രാജ്യമൊട്ടാകെ ആപ്പ് ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടത്.

India temporary ban on Telegram NEET fraud

കേന്ദ്ര സർക്കാരിന്റെ ഈ അസാധാരണ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ പാവൽ ദുരോവ് രംഗത്തെത്തി. ചോദ്യപേപ്പറുകൾ ചോർത്തിയ യഥാർത്ഥ കുറ്റവാളികളെ പിടികൂടുന്നതിന് പകരം ഇന്ത്യയിലെ 15 കോടിയിലധികം വരുന്ന സാധാരണ ടെലിഗ്രാം ഉപയോക്താക്കളെ ശിക്ഷിക്കുന്ന നടപടിയാണ് ഇതെന്നും താൽക്കാലികമാണെങ്കിൽ പോലും ഈ നിരോധനം ഒരു വലിയ തെറ്റാണെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട നൂറുകണക്കിന് വ്യാജ ചാനലുകൾ ടെലിഗ്രാം നീക്കം ചെയ്തിട്ടുണ്ടെന്നും, ഈ നിരോധനം കൊണ്ട് തട്ടിപ്പുകൾ അവസാനിക്കില്ലെന്നും അവ മറ്റ് ആപ്പുകളിലേക്ക് മാറാൻ മാത്രമേ സഹായിക്കൂ എന്നും ദുരോവ് വ്യക്തമാക്കി.

India has temporarily blocked Telegram ahead of the NEET-UG re-exam, citing exam fraud and misinformation concerns. Telegram CEO Pavel Durov criticized the decision, calling it unfair to users

Share.

Comments are closed.

Exit mobile version