ഡൽഹി, മുംബൈ, ചെന്നൈ, ഹൗറ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏഴ് പ്രധാന ഹൈ-ഡെൻസിറ്റി റെയിൽവേ റൂട്ടുകൾ നാലുവരി പാതകളാക്കി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചു. ഏകദേശം 11,000 കിലോമീറ്റർ വരുന്ന ഈ റൂട്ടുകൾ റെയിൽവേ ശൃംഖലയുടെ 16 ശതമാനം മാത്രമാണെങ്കിലും, രാജ്യത്തെ ആകെ റെയിൽവേ ട്രാഫിക്കിന്റെ 41 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്.
ഡൽഹി-ഹൗറ, ഹൗറ-ചെന്നൈ, ചെന്നൈ-മുംബൈ, മുംബൈ-ഡൽഹി, ഡൽഹി-ചെന്നൈ, മുംബൈ-ഹൗറ, ഡൽഹി-ഗുവാഹതി എന്നീ റൂട്ടുകളിലാണ് ഈ വികസനം നടപ്പിലാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലുമുള്ള വർദ്ധനവ് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഈ നാലുവരി പാതകൾ സഹായിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ട്രെയിൻ യാത്ര കൂടുതൽ വേഗതയേറിയതും ലളിതവുമാക്കുന്നതിനൊപ്പം, ഗതാഗതച്ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഗതാഗതം ഉറപ്പാക്കാനും ഈ വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ചരക്കുനീക്കത്തിനും ഈ നവീകരണം മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Indian Railways will convert seven major high-density routes covering 11,000 km into four-lane tracks to reduce congestion, increase train speed, and boost freight capacity
