ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചുമയ്ക്കുള്ള സിറപ്പുകൾ വാങ്ങുന്നത് തടഞ്ഞുകൊണ്ട് കേന്ദ്ര സർക്കാർ പുതിയ ഉത്തരവിറക്കി. മധ്യപ്രദേശിൽ ചുമ സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കുകയും ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഇളവുകൾ ഒഴിവാക്കി ഡ്രഗ്സ് റൂൾസ് മന്ത്രാലയം ഭേദഗതി ചെയ്തത്.

ആയിരത്തിൽ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ സാധാരണ വീട്ടുവൈദ്യമായി ചുമ സിറപ്പുകൾ വിൽക്കാൻ അനുവദിച്ചിരുന്ന മുൻ നിയമമാണ് ഇതോടെ ഇല്ലാതാകുന്നത്. പുതിയ നിയമം നിലവിൽ വന്നതോടെ ചുമ സിറപ്പുകൾ ഇനി ലൈസൻസുള്ള ഫാർമസികൾ വഴി മാത്രമേ വിൽക്കാൻ സാധിക്കൂ എന്നതിനാൽ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മരുന്നുകളുടെ സുരക്ഷിതത്വവും നിരീക്ഷണവും കൂടുതൽ ശക്തമാകും.
The Indian government has made cough syrup sales strictly prescription-based, removing old exemptions after child deaths and WHO warnings, aiming to improve drug safety and regulation