ബ്രോഡ്ബാൻഡ്, ഡയറക്ട്-ടു-ഡിവൈസ് കണക്റ്റിവിറ്റി സേവനങ്ങൾ നൽകുന്നതിനായി അടുത്ത 2-3 വർഷത്തിനുള്ളിൽ സ്വന്തമായി 1,650 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ റിലയൻസ് ജിയോ പദ്ധതിയിടുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 650 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖല നിർമ്മിക്കുന്നതിനായുള്ള നിർദ്ദേശം കമ്പനി ബഹിരാകാശ നിയന്ത്രണ ഏജൻസിയായ ഇൻ-സ്പേസിന് (IN-SPACe) സമർപ്പിച്ചു കഴിഞ്ഞു.

എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ആധിപത്യം പുലർത്തുന്ന ഈ തന്ത്രപ്രധാനമായ മേഖലയിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി പ്രവേശിക്കാൻ ഒരുങ്ങുന്നത്. ദേശീയ സുരക്ഷാ മുൻനിർത്തി വിദേശ ഉപഗ്രഹ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ജിയോയുടെ ഈ വലിയ നീക്കത്തിന് ആവശ്യമായ പിന്തുണ നൽകാൻ കേന്ദ്ര സർക്കാരും തീരുമാനിച്ചിട്ടുണ്ട്.
Reliance Jio proposes a 1,650 Low Earth Orbit (LEO) satellite network to IN-SPACe to provide high-speed broadband and compete with Elon Musk’s Starlink.
