ജിയോ ഫിനാൻഷ്യൽ സർവീസസിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത സംരംഭമായ ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ്, തങ്ങളുടെ ഓവർനൈറ്റ് ഫണ്ട് ജിയോ പേയ്‌മെന്റ് ബാങ്കിന്റെ ‘സേവിംഗ്സ് പ്രോ’ ഫീച്ചറുമായി സംയോജിപ്പിച്ചതായി പ്രഖ്യാപിച്ചു. ജിയോഫിനാൻസ് ആപ്പിലൂടെ ലഭ്യമാകുന്ന ഈ ഡിജിറ്റൽ സംവിധാനം വഴി ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലുള്ള അധിക തുക എളുപ്പത്തിൽ മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപിക്കാൻ സാധിക്കും.
അക്കൗണ്ടുടമകൾ നിശ്ചയിക്കുന്ന പരിധിക്ക് മുകളിലുള്ള തുക സ്വയം നിക്ഷേപിക്കപ്പെടുന്ന ‘ഓട്ടോ-ഇൻവെസ്റ്റ്’ സൗകര്യവും ആവശ്യമുണ്ടെങ്കിൽ ഉടനടി പിൻവലിക്കാനുള്ള ലിക്വിഡിറ്റിയും ഇതിലൂടെ ലഭിക്കുന്നു. ആധാർ, വീഡിയോ കെ.വൈ.സി എന്നിവ വഴി പൂർണ്ണമായും ഡിജിറ്റലായി ഈ സേവനത്തിൽ പങ്കാളികളാകാൻ ജിയോ പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്.
JioBlackRock integrates its Overnight Fund with Jio Payments Bank’s Savings Pro feature on the JioFinance app, allowing seamless auto-investment of surplus funds.
