ഗുജറാത്തിലെ കച്ചിലുള്ള സംഘിപുരം പ്ലാന്റിൽ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ കാർബൺ ഉദ്‌വമനവുമുള്ള സിമന്റ് ഉത്പാദിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പിന്റെ അംബുജ സിമന്റ്സ്, യുകെ ആസ്ഥാനമായുള്ള ക്ലീൻ ടെക്നോളജി കമ്പനിയായ ‘ലീലാക്കുമായി’ (Leilac) കൈകോർക്കുന്നു. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കാനും സിമന്റ് ഉൽപ്പാദനത്തിൽ പുനരുപയോഗ ഊർജ്ജത്തിന്റെ വിനിയോഗം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

2050-ഓടെ കാർബൺ രഹിത (Net-Zero) ലക്ഷ്യം കൈവരിക്കാനുള്ള അംബുജ സിമന്റ്സിന്റെ വലിയ ഡീകാർബണൈസേഷൻ തന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ സംരംഭം. ഈ പരീക്ഷണം വിജയകരമായാൽ, പ്രതിവർഷം 10 ലക്ഷത്തിലധികം ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് ശേഖരിക്കാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ സൗകര്യങ്ങളിലൊന്നായി ഇതിനെ മാറ്റാൻ സാധിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
Ambuja Cements has partnered with UK-based Leilac to develop a low-carbon, eco-friendly cement project in Gujarat aimed at reducing carbon emissions and advancing its net-zero goals by 2050.
