ട്രെയിൻ അപകടങ്ങൾ ഒഴിവാക്കാനുള്ള ഇന്ത്യയുടെ തദ്ദേശീയ സുരക്ഷാ സംവിധാനമായ ‘കവച്’ (Kavach) പദ്ധതിക്കായി ഇന്ത്യൻ റെയിൽവേ 341 കോടി രൂപ അനുവദിച്ചു. നോർത്തേൺ റെയിൽവേയുടെ അംബാല ഡിവിഷനിലും വെസ്റ്റേൺ റെയിൽവേയുടെ അഹമ്മദാബാദ് ഡിവിഷനിലുമായി 1,409 റൂട്ട് കിലോമീറ്റർ പാതയിലാണ് ഈ സുരക്ഷാ സംവിധാനം ഒരുക്കുന്നത്.

ഇതിൽ അംബാല ഡിവിഷനിലെ 811 കിലോമീറ്റർ പാതയ്ക്കായി 201 കോടി രൂപയും, അഹമ്മദാബാദ് ഡിവിഷനിലെ 598 കിലോമീറ്റർ പാതയിൽ അത്യാധുനിക ‘കവച് വേർഷൻ 4.0’ സ്ഥാപിക്കാൻ 140 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. സിഗ്നൽ തെറ്റിച്ചുള്ള ഓട്ടവും ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടിയും തടയാൻ സഹായിക്കുന്ന ഈ പദ്ധതി യാത്രാ-ചരക്ക് ഗതാഗത മേഖലകളിൽ വലിയ സുരക്ഷാ മുൻതൂക്കം നൽകും.
Indian Railways allocates ₹341 crore to install the indigenous Kavach train protection system across 1,409 km in Ambala and Ahmedabad divisions.
