സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങൾ കടുകട്ടിയായി തോന്നുന്നുണ്ടോ? സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരം എങ്ങിനെ നേടിയെടുക്കാം? ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നമ്മുടെ കെഎസ് യുഎം വഴികാട്ടും.

Kerala Startup Mission Startup India Deep Tech recognition


ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പുതിയ മാനദണ്ഡപ്രകാരം അംഗീകാരം നേടുന്നതിന് വഴികാട്ടിയാകുന്ന ഓണ്‍ലൈന്‍ സെഷനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രംഗത്ത് വരുന്നു . സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലെ വിദഗ്ദ്ധര്‍ ഓണ്‍ലൈന്‍ സെഷന് നേതൃത്വം നല്കും.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരത്തിനായി ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതയും യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷ സമര്‍പ്പിക്കല്‍ പ്രക്രിയ, സമര്‍പ്പിക്കേണ്ട രേഖകളുടെ ആവശ്യകത, മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലിലെ ചോദ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കേണ്ട രീതി തുടങ്ങിയവയില്‍ വ്യക്തത നേടാനാകും

 ജൂണ്‍ 24 ന് ഉച്ചയ്ക്ക് 3:30 ന് സൗജന്യമായാണ് ഓണ്‍ലൈന്‍ സെഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, സ്പേസ് ടെക്, സെമികണ്ടക്ടറുകള്‍, ബയോടെക്നോളജി, ക്ലൈമറ്റ് ടെക്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ സെഷന്‍ ഉപയോഗപ്രദമാകും.

രജിസ്ട്രേഷന് : https://ksum.in/Deep_Tech



  Kerala Startup Mission (KSUM), in association with Startup India will conduct a free online session on Deep Tech recognition process on June 24 (Wednesday) at 3.30 pm.The session led by experts and officials of Startup India will focus on eligibility, documentation, and the application process for startups aspiring to attain Deep Tech recognition as per the new guidelines formulated by Department for Promotion of Industry and Internal Trade (DPIIT).

Share.
Leave A Reply

Exit mobile version