കേരളത്തിലെ ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ക്വാളിറ്റി കെയർ ഇന്ത്യയും സംയുക്തമായി 1,661 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഉടൻ യാഥാർത്ഥ്യമാകുന്ന 454 കിടക്കകളുള്ള ആസ്റ്റർ ആശുപത്രി ഉൾപ്പെടെ കേരളത്തിൽ 834 കിടക്കകൾ കൂട്ടിച്ചേർക്കാനാണ് ആസ്റ്റർ പദ്ധതിയിടുന്നത്.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ആരോഗ്യ രംഗത്തെ ഈ വൻ നിക്ഷേപത്തിലൂടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം എണ്ണായിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, വയനാട്ടിൽ ഉൾപ്പെടെ കാൻസർ ചികിത്സയ്ക്കായുള്ള സി.എസ്.ആർ പദ്ധതികൾ ആരംഭിക്കുമെന്നും ഡോ. മൂപ്പൻ വ്യക്തമാക്കി.
Aster DM Healthcare and Quality Care India announce a ₹1,661 crore investment in Kerala to add 1,315 beds, including a new super-specialty hospital in Thiruvananthapuram.
