ഭൂട്ടാന്റെ സാമ്പത്തിക ഉത്തേജന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് 250 കോടി രൂപയുടെ അഞ്ചാം ഗഡു കൈമാറി ഇന്ത്യ. ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് ആര്യ, ഭൂട്ടാൻ വിദേശകാര്യ-വിദേശ വ്യാപാര മന്ത്രി ലിയോൺപോ ഡി.എൻ. ധുംഗ്യേലിനാണ് ഈ തുകയുടെ ചെക്ക് കൈമാറിയത്.

കോവിഡിന് ശേഷമുള്ള ഭൂട്ടാന്റെ സാമ്പത്തിക വീണ്ടെടുപ്പിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന ഈ പദ്ധതിക്കായി ഇന്ത്യ ഇതുവരെ 1,250 കോടി രൂപ നൽകിക്കഴിഞ്ഞു. ഇതിനുപുറമേ വിദ്യഭ്യാസ പുരോഗതിക്കും ഡിജിറ്റൽ സാക്ഷരതയ്ക്കുമായി 46.4 കോടി രൂപയുടെ മറ്റൊരു ധനസഹായവും ഇന്ത്യ ചടങ്ങിൽ വെച്ച് ഭൂട്ടാന് കൈമാറിയിട്ടുണ്ട്.
India has provided the fifth installment of ₹250 crore to Bhutan’s economic stimulus programme, supporting post-pandemic recovery, job creation, and development initiatives
