ഇന്ത്യയിലെ അതിവേഗം വളരുന്ന പ്രതിരോധ മേഖലയിലെ വലിയ ബിസിനസ്സ് സാധ്യതകൾ മുൻനിർത്തി, രാജ്യത്തെ പ്രധാന എയ്‌റോസ്‌പേസ്-പ്രതിരോധ നിർമ്മാണ ഹബ്ബായി മാറാനുള്ള ശ്രമങ്ങൾ തമിഴ്‌നാട് സർക്കാർ ശക്തമാക്കി. പ്രതിരോധ ഉൽപ്പാദനത്തിൽ 3 ലക്ഷം കോടി രൂപയും കയറ്റുമതിയിൽ 50,000 കോടി രൂപയും കൈവരിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ്, ഈ വലിയ വിപണിയുടെ സിംഹഭാഗം നിക്ഷേപങ്ങളും തമിഴ്‌നാട്ടിലേക്ക് ആകർഷിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നത്.

Tamil Nadu defense manufacturing hub

ഇതിന്റെ ഭാഗമായി തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും (TIDCO) ഡിഫൻസ് കോറിഡോറിന്റെയും നേതൃത്വത്തിൽ മധുര അടക്കമുള്ള വിവിധ നഗരങ്ങളിൽ വ്യവസായ പ്രമുഖരുമായി പ്രത്യേക ചർച്ചകൾ നടത്തിവരുന്നു. കോംബാറ്റ് വാഹനങ്ങൾ, യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ എന്നിവയുടെ നിർമ്മാണം മുതൽ ബഹിരാകാശ മേഖല വരെയുള്ള മൾട്ടി ബില്യൺ ഡോളർ പദ്ധതികളിൽ തമിഴ്‌നാട്ടിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും വലിയ നിർമ്മാതാക്കൾക്കും പങ്കാളികളാകാൻ ഇതിലൂടെ അവസരമൊരുങ്ങും.  

Tamil Nadu accelerates plans to become India’s premier defense manufacturing hub, capitalizing on TIDCO and the national ₹3 lakh crore defense target.

Share.

Comments are closed.

Exit mobile version