ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ രാജ്യം 2,000 ഗിഗാവാട്ട് അധിക വൈദ്യുതി ഉൽപ്പാദന ശേഷി കൈവരിക്കണമെന്ന് അദാനി ഗ്രീൻ എനർജി എക്സിക്യൂട്ടീവ് ഡയറക്ടർ സാഗർ അദാനി. ലണ്ടനിൽ നടന്ന ആദ്യ ‘അദാനി ഗ്രീൻ ഇലക്ട്രിഫിക്കേഷൻ ഡയലോഗിൽ’ സംസാരിക്കവെ, വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകതകൾ നിറവേറ്റുന്നതിനൊപ്പം ഇറക്കുമതി ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സമ്പൂർണ്ണ വൈദ്യുതീകരണമാണ് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വഴിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതകൾ നിറവേറ്റുന്നതോടൊപ്പം ഊർജ്ജം സാധാരണക്കാർക്ക് താങ്ങാനാവുന്നതും ഹരിതവുമാക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്നും സാഗർ അദാനി കൂട്ടിച്ചേർത്തു. ഈ ലക്ഷ്യം മുൻനിർത്തി അദാനി ഗ്രൂപ്പ് 2030-ഓടെ 50 ഗിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷിയും, 2035-ഓടെ 10 ഗിഗാവാട്ട് ആണവോർജ്ജ ശേഷിയും കൈവരിക്കാനായി ഒരു ലക്ഷം കോടിയിലധികം യു.എസ് ഡോളർ നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adani Green Energy’s Sagar Adani states India must add 2,000 GW of new capacity over two decades, driving an electrification push backed by a $100B investment
