ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി ടൗൺഷിപ്പുകളിൽ ഒന്നിന് തിരുവനന്തപുരം വേദിയാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. പ്രമുഖ വ്യവസായ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾക്ക് സമീപം അഞ്ച് യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ സ്ഥാപിക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തിരുവനന്തപുരത്തെ ഇതിനായി തിരഞ്ഞെടുത്ത വിവരം അദ്ദേഹം പങ്കുവെച്ചത്.

തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നവേഷൻ ക്ലസ്റ്റർ (T-RIC), സ്റ്റാർട്ടപ്പുകൾ, വിഴിഞ്ഞം തുറമുഖം എന്നിവയെ കോർത്തിണക്കിക്കൊണ്ട് നഗരത്തെ ലോകോത്തര സാങ്കേതിക-ഗവേഷണ ഹബ്ബാക്കി മാറ്റാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ഡീപ്പ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ വൻതോതിൽ ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ ടൗൺഷിപ്പ് സഹായിക്കുമെന്നും, യുവാക്കൾക്ക് വിദേശത്തേക്ക് പോകാതെ കേരളത്തിൽത്തന്നെ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Thiruvananthapuram has been selected for one of India’s first integrated University Townships, connecting T-RIC, startups, and Vizhinjam Port into an innovation hub