അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യയും ജപ്പാനും തമ്മിൽ നേരിട്ടുള്ള യെൻ-രൂപ വ്യാപാര പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. ഇതിലൂടെ ഇരുരാജ്യങ്ങളിലെയും ബാങ്കുകൾ വഴി ഡോളറിലേക്ക് മാറ്റാതെ തന്നെ നേരിട്ട് അതിർത്തികടന്നുള്ള സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കും. പതിനാറാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ജപ്പാൻ പ്രധാനമന്ത്രി സനായ് താകൈച്ചി ഇന്ന് മുതൽ ത്രിദിന സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തുന്നുണ്ട്.

India Japan Yen Rupee trade settlement

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയിൽ ചരിത്രത്തിലാദ്യമായി ഈ കറൻസി സഹകരണ നിർദ്ദേശം ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ചട്ടക്കൂട് പ്രകാരം ജാപ്പനീസ് പൗരന്മാർക്ക് ഇന്ത്യൻ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനും അതുവഴി ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും കൂടുതൽ സുഗമമാക്കാനും സാധിക്കും. വ്യാപാരം, പ്രതിരോധം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഈ നീക്കം കാരണമാകും.

India and Japan are set to establish a direct Yen-Rupee trade payment system to reduce reliance on the US Dollar during Japan PM Sanae Takaichi’s visit to New Delhi.

Share.
Leave A Reply

Exit mobile version