കേവലം കാബിൻ ബാഗേജ് (7 കിലോഗ്രാം) മാത്രമായി യാത്ര ചെയ്യുന്നവർക്കായി ബഡ്ജറ്റ് എയർലൈനായ ഇൻഡിഗോ കുറഞ്ഞ ബേസ് നിരക്കുള്ള ‘ലൈറ്റ്’ (IndiGo Lite) ടിക്കറ്റുകൾ അവതരിപ്പിച്ചു. ജൂലൈ 1 മുതൽ ബുക്കിംഗ് ആരംഭിച്ച ഈ ഓഫറിലൂടെ ജൂലൈ 15 മുതലുള്ള ആഭ്യന്തര-അന്തർദേശീയ നേരിട്ടുള്ള സർവീസുകളിൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം.
ആവശ്യാനുസരണം സീറ്റുകൾ തിരഞ്ഞെടുക്കാനും ഭക്ഷണം, ചെക്ക്-ഇൻ ബാഗേജ് എന്നിവ അധിക തുക നൽകി പിന്നീട് ചേർക്കാനുമുള്ള സൗകര്യവും ഇതിലുണ്ട്. ചെലവ് കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവരെ ആകർഷിക്കാൻ എയർ ഇന്ത്യ ‘ബേസിക്’ നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇൻഡിഗോയുടെയും ഈ പുതിയ നീക്കം
IndiGo introduces budget-friendly ‘Lite’ fares for passengers traveling with cabin baggage only (up to 7kg). Valid for domestic and international flights.
