അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിശ്വസ്തനായിരുന്ന മെഹ്‌ലി മിസ്‌ത്രി അദ്ദേഹത്തിന്റെ ഫാമിലി ഓഫീസായ ‘ആർഎൻടി അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ (RNT Associates) ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു. മറ്റ് തിരക്കുകൾ കാരണമാണ് സ്ഥാനമൊഴിയുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് കമ്പനിയുടെ ഡയറക്ടർ ബോർഡിന് അദ്ദേഹം കത്ത് നൽകി.

Mehli Mistry resigns RNT Associates

2023 മാർച്ചിലാണ് മെഹ്‌ലി മിസ്‌ത്രി ഈ ബോർഡിൽ അംഗമാകുന്നത്. രത്തൻ ടാറ്റയുടെ സഹോദരിമാരായ ഷിറീൻ ജെജീബോയ്, ഡീന ജെജീബോയ് എന്നിവരടങ്ങുന്നതാണ് ആർഎൻടി അസോസിയേറ്റ്സിന്റെ നിലവിലെ ബോർഡ്. 2009-ൽ രൂപീകരിച്ച ഈ സ്ഥാപനം പേയ്ടിഎം, ഓല, ബ്ലൂസ്റ്റോൺ തുടങ്ങിയ പ്രമുഖ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നതിനായി രത്തൻ ടാറ്റ ഉപയോഗിച്ചിരുന്ന പ്രധാന നിക്ഷേപ മാധ്യമമാണ്.

ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും മെഹ്‌ലി മിസ്‌ത്രി പൂർണ്ണമായും പിന്മാറുന്നതിന്റെ സൂചനയായാണ് ഈ രാജി വിലയിരുത്തപ്പെടുന്നത്. ടാറ്റാ സൺസിന്റെ ഭൂരിഭാഗം ഓഹരികളും കൈയാളുന്ന ജീവകാരുണ്യ സംഘടനയായ ‘ടാറ്റാ ട്രസ്റ്റിൽ’ നിന്ന് 2025 നവംബറിൽ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ട്രസ്റ്റിമാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നായിരുന്നു ഈ നടപടി. നിലവിൽ ടാറ്റാ ട്രസ്റ്റിന്റെ ഏറ്റവും വലിയ അനുബന്ധ സ്ഥാപനമായ ടാറ്റാ എജ്യുക്കേഷൻ ആൻഡ് ഡെവലപ്‌മെന്റ് ട്രസ്റ്റിൽ മാത്രമാണ് അദ്ദേഹം ബോർഡ് അംഗമായി തുടരുന്നത്.

Mehli Mistry has resigned from the board of Ratan Tata’s family office, RNT Associates Private Limited, signaling a further exit from Tata-linked entities.

Share.
Leave A Reply

Exit mobile version