ട്രംപ് അക്കൗണ്ടുകളിലേക്ക് (Trump Accounts) 250 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് പ്രമുഖ മെമ്മറി ചിപ്പ് നിർമ്മാതാക്കളായ മൈക്രോൺ ടെക്നോളജിയുടെ ഇന്ത്യൻ വംശജനായ സിഇഒ സഞ്ജയ് മെഹ്‌റോത്ര. അമേരിക്ക 250ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽലാണ് അദ്ദേഹത്തിന്റെ വമ്പൻ ധനസഹായം. ‘അമേരിക്കൻ സ്വപ്നങ്ങൾക്ക്’ കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി പ്രകാരം കമ്പനിയിലെ യുഎസ് ജീവനക്കാരുടെ ഓരോ കുട്ടിക്കും 1,000 ഡോളർ വരെയും, കമ്പനി പ്രവർത്തിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് 250 ഡോളർ വീതവും മൈക്രോൺ ടെക്നോളജി സംഭാവന ചെയ്യും.

Sanjay Mehrotra Micron Trump Accounts donation

അമേരിക്കയിലെ ഒരു കോർപ്പറേറ്റ് കമ്പനി നടത്തുന്ന ഏറ്റവും വലിയ സംഭാവനയാണിതെന്നും, ഇത് ഒരു ദശലക്ഷം അമേരിക്കൻ കുട്ടികളുടെ കൈകളിലേക്ക് പുതിയ അവസരങ്ങൾ എത്തിക്കുമെന്നും സഞ്ജയ് മെഹ്‌റോത്ര വ്യക്തമാക്കി. മൈക്രോൺ കമ്പനിയുടെ ഈ വൻ നിക്ഷേപത്തെ പ്രകീർത്തിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കമ്പനിയെ അഭിനന്ദിക്കുകയും ഓരോ അമേരിക്കൻ കുട്ടിക്കും മികച്ച തുടക്കം നൽകാനാണ് ട്രംപ് അക്കൗണ്ടുകൾ ലക്ഷ്യമിടുന്നതെന്നും ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

18 വയസ്സിന് താഴെയുള്ള യുഎസ് കുട്ടികൾക്കായി ആരംഭിച്ച ട്രംപ് അക്കൗണ്ടുകളിൽ മാതാപിതാക്കൾക്കും കമ്പനികൾക്കും പ്രതിവർഷം 5,000 ഡോളർ വരെ നിക്ഷേപിക്കാമെന്നിരിക്കെയാണ് സഞ്ജയ് മെഹ്‌റോത്രയുടെ ഈ വൻ പ്രഖ്യാപനം. ഇന്ത്യയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറി സാൻഡിസ്ക് (SanDisk) കമ്പനിയുടെ സഹസ്ഥാപകനാവുകയും, നിലവിൽ യുഎസിലെ പ്രമുഖ മെമ്മറി നിർമ്മാണ ഭീമനായ മൈക്രോണിനെ നയിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സഞ്ജയ് മെഹ്‌റോത്ര

Indian-origin CEO of Micron Technology, Sanjay Mehrotra, announces a historic $250 million corporate investment in Trump Accounts for US children

Share.
Leave A Reply

Exit mobile version