സാമ്പത്തിക പ്രതിസന്ധികൾ കാരണം പത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നിട്ടും, ഇന്ത്യയിലെ മുൻനിര സ്വകാര്യ പ്രതിരോധ ഉൽപ്പാദന കമ്പനിയായ ‘സോളാർ ഇൻഡസ്ട്രീസ്’ കെട്ടിപ്പടുത്ത സത്യനാരായൺ നുവാൽ 2026-ലെ പത്മശ്രീ പുരസ്കാരത്തിന് അർഹനായിയിരിക്കുകയാണ്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.

രാജസ്ഥാനിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, 1990-കളിൽ കോൾ ഇന്ത്യയ്ക്ക് വാണിജ്യ സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തുകൊണ്ട് ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ്സ് യാത്ര ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായി വളർന്നു. 2010-ൽ സൈനിക ആവശ്യങ്ങൾക്കുള്ള സ്ഫോടകവസ്തുക്കളുടെയും യുദ്ധോപകരണങ്ങളുടെയും നിർമ്മാണത്തിലേക്ക് കമ്പനി ചുവടുവെച്ചതോടെയാണ് സോളാർ ഇൻഡസ്ട്രീസിന്റെ ചരിത്രം മാറിയത്.
നിലവിൽ ബ്രഹ്മോസ് മിസൈലുകളുടെ ബൂസ്റ്ററുകൾ, പിനാക റോക്കറ്റുകൾ, ‘നാഗാസ്ത്ര’ പോലെയുള്ള ഡ്രോൺ ആക്രമണ സംവിധാനങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ ഈ സ്ഥാപനം നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഫോർബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംനേടിയ നുവാൽ, തന്റെ ബിസിനസ്സ് വിജയത്തോടൊപ്പം നാഗ്പൂർ കേന്ദ്രീകരിച്ച് നിരവധി സാമൂഹിക-വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്.e
Discover the inspiring journey of Satyanarayan Nuwal, a Class 10 dropout who founded Solar Industries and became a defense manufacturing powerhouse, now honored with the Padma Shri