മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർണായകമായ തുരങ്ക നിർമ്മാണ ജോലികൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നാളെ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യ ഹൈസ്പീഡ് റെയിൽവേ ഇടനാഴിക്കു വേണ്ടിയുള്ള തുരങ്ക നിർമ്മാണത്തിനായി ഭീമാകാരമായ അത്യാധുനിക ടണൽ ബോറിങ് മെഷീനുകളാണ് (TBM) ആദ്യമായി ഇവിടെ ഉപയോഗിക്കുന്നത്.

മുംബൈയിലെ വിക്രോളി മുതൽ ബാന്ദ്ര കുർള കോംപ്ലക്സ് (BKC) വരെയുള്ള 20.37 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇതിൽ കടലിനടിയിലൂടെയുള്ള 7 കിലോമീറ്റർ നീളമുള്ള തുരങ്ക പാതയും ഉൾപ്പെടുന്നു എന്നതാണ് ഈ മെഗാ പ്രൊജക്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.
Railway Minister Ashwini Vaishnaw will inaugurate the crucial 20.37 km tunnel work for the Mumbai-Ahmedabad bullet train project, featuring India’s first undersea rail tunnel.
