ലോകത്തെ മൊത്തം ജിഡിപിയുടെ 40 ശതമാനവും ലോക ജനസംഖ്യയുടെ പകുതിയും പ്രതിനിധീകരിക്കുന്നത് ഇന്ത്യ ഉൾപ്പെടുന്ന BRICS കൂട്ടായ്മയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടന്ന BRICS ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ബിസിനസ്സിന്റെ 25 ശതമാനത്തിലധികം നിയന്ത്രിക്കുന്നത് BRICS രാജ്യങ്ങളാണ്. 2006-ൽ കൂട്ടായ്മ രൂപീകരിച്ചതു മുതൽ അംഗരാജ്യങ്ങളുടെ സംയോജിത ജിഡിപി 4.5 ഇരട്ടി വർധിച്ചുവെന്നും, ലോകത്തെ ട്രേഡിനും ബിസിനസ്സിനും തടസ്സങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ മുന്നിൽ നിൽക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

BRICS കൂട്ടായ്മയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനായി “10-100-1000” എന്ന നിർണായക പ്രവർത്തന പദ്ധതിയും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. കൂട്ടായ്മയിലെ രാജ്യങ്ങൾക്കിടയിലുള്ള 10 പ്രധാന വ്യാപാര തടസ്സങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക, പ്രതിവർഷം 100 BRICS സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുക, ഓരോ വർഷവും കുറഞ്ഞത് 1,000 പുതിയ ബിസിനസ്സ് പങ്കാളിത്തങ്ങൾ രൂപീകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉൽപ്പാദനം, സാങ്കേതികവിദ്യ, ഹരിത ഊർജ്ജ സംരംഭങ്ങൾ എന്നിവയിൽ ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, “ഇന്ത്യയിൽ നിർമ്മിക്കൂ, ഇന്ത്യയ്ക്കൊപ്പം നവീകരിക്കൂ, ലോകത്തിനായി വളരൂ” എന്ന മുദ്രാവാക്യം ബിസിനസ് സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു.
ആഗോളതലത്തിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ സുരക്ഷിതമായ സപ്ലൈ ചെയിനുകളും തടസ്സമില്ലാത്ത സമുദ്ര വ്യാപാരവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മോദി എടുത്തുപറഞ്ഞു. ഹോർമുസ് കടലിടുക്ക്, ബാബ് അൽ-മന്ദേബ് തുടങ്ങിയ പ്രധാന സമുദ്ര വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. യുപിഐ (UPI) പോലുള്ള ഡിജിറ്റൽ മുന്നേറ്റങ്ങളിലൂടെയും വ്യാവസായിക കുതിപ്പിലൂടെയും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയ്ക്കും വളർച്ചയ്ക്കും ഇന്ത്യ ഒരു പ്രധാന ആണിക്കല്ലായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
BRICS nations control more than 25 percent of the world’s business. Prime Minister Narendra Modi stated that amidst rising barriers to global trade and business, India will take the lead in creating new business opportunities. He noted that the BRICS alliance, which includes India, represents 40 percent of the world’s total GDP and half of the global population.The Prime Minister also proposed a crucial action plan titled “10-100-1000” to strengthen the economic foundation of the BRICS coalition.
