സ്വകാര്യ ബസ് ഓപ്പറേറ്റർമാരെ ഇലക്ട്രിക് ബസുകളിലേക്ക് (Electric Buses) മാറാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 20000 കോടി രൂപയുടെ പുതിയ ആനുകൂല്യ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നിലവിൽ സർക്കാർ ബസ് സർവീസുകൾക്ക് മാത്രമായി നൽകുന്ന ഇലക്ട്രിക് ബസ് ആനുകൂല്യങ്ങൾ സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇന്ത്യയിലെ ആകെ ബസ്സുകളിൽ 87 ശതമാനവും സ്വകാര്യ ഉടമസ്ഥതയിലായതിനാൽ, രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ സമ്പൂർണ്ണ വൈദ്യുതീകരണത്തിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് നയരൂപകർത്താക്കൾ വിലയിരുത്തുന്നു.  ‌‌

Electric Bus Incentive Scheme

ആദ്യഘട്ടത്തിൽ അഞ്ച് വർഷത്തേക്കാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്, പദ്ധതിയുടെ പുരോഗതിയും ഫലപ്രാപ്തിയും അനുസരിച്ച് ഇത് രണ്ട് വർഷം കൂടി നീട്ടിയേക്കാം. പലിശ സബ്‌സിഡി, വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് തുടങ്ങിയ സാമ്പത്തിക സഹായങ്ങളിലൂടെ സ്വകാര്യ ഓപ്പറേറ്റർമാർക്ക് താങ്ങാനാവുന്ന നിരക്കിൽ വായ്പകൾ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചാർജിംഗ് സൗകര്യങ്ങൾക്കായുള്ള പ്രത്യേക പദ്ധതികൾ നിലവിലുള്ളതിനാൽ, ഈ പാക്കേജിൽ പ്രധാനമായും ബസ് വാങ്ങുന്നതിനും അത്യാവശ്യമായ സാമ്പത്തിക, ഭരണപരമായ പിന്തുണകൾക്കുമായിരിക്കും മുൻഗണന നൽകുക.  

The Central Government is planning a ₹20,000 crore incentive scheme to help private bus operators transition to electric buses and boost green mobility.

Share.
Leave A Reply

Exit mobile version