ഗൂഗിളിന്റെ 2026-ലെ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് ഇന്ത്യയിലെ 20 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തു. രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലെ നിർമിത ബുദ്ധിയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ പുതിയ നീക്കം. ഏകദേശം 2,500 അപേക്ഷകരിൽ നിന്നാണ് ആരോഗ്യ സംരക്ഷണം, കൃഷി, ധനകാര്യം, സൈബർ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള ഈ 20 കമ്പനികളെ തിരഞ്ഞെടുത്തത്. ഗൂഗിൾ ആക്സിലറേറ്റർ പ്രോഗ്രാമിന്റെ പത്താം വാർഷികം കൂടിയാണ് ഈ വർഷം.

മൂന്നു മാസം നീളുന്ന ഈ പദ്ധതിയിലൂടെ, ഗൂഗിളിന്റെ അത്യാധുനിക എഐ സ്റ്റാക്കും സാങ്കേതികമായ മാർഗനിർദേശങ്ങളും സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കും. തിരഞ്ഞെടുത്ത കമ്പനികൾ ഇവയാണ്: അദാലത്ത് എഐ (Adalat AI), ഐക്കനിസ്റ്റ് (Aikenist), ഓറാഷുവർ (Aurassure), ഐന (Ayna), ബിനോക്സ് (Binocs), ക്രാഫ്റ്റിഫ്എഐ (CraftifAI), ഡോഡോ പേയ്മെന്റ്സ് (Dodo Payments), ഫ്ലെക്സിഫൈമി (FlexifyMe), ഫിറ്റ്സോൾ (Fitsol), എച്ച്2ലൂപ്പ് എഐ (H2Loop AI), ജിഡോക്ക (Jidoka), നോഡ്ഓപ്‌സ് ക്രിയേറ്റ് ഒഎസ് (CreateOS by NodeOps), ഓൺഫിനാൻസ് എഐ (OnFinanceAI), പൈപ്പ്‌ഷിഫ്റ്റ് (Pipeshift), പോട്ട്‌പൈ എഐ (PotpieAI), പ്രോക്സി (Proxgy), സൗണ്ട് വേഴ്സ് എഐ (Soundverse AI), സൂപ്പർബ്രൈൻ (SuperBryn), ടാർട്ടൻ എച്ച്ക്യു (TartanHQ), സീറോൺ (Zeron).

Google announces 20 Indian AI startups selected for its 2026 Accelerator Programme, offering three months of cloud mentorship, AI stack access, and tech guidance

Share.
Leave A Reply

Exit mobile version