ദൂരയാത്രകൾക്കായി പുതിയ സീറ്റർ-സ്ലീപ്പർ കോൺഫിഗറേഷനുമായി വോൾവോ ബസസ് ഇന്ത്യ തങ്ങളുടെ പ്രീമിയം ‘വോൾവോ 9600’ കോച്ച് അവതരിപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ‘പ്രവാസ് 5.0’ ഗതാഗത ഉച്ചകോടിയിൽ പ്രദർശിപ്പിച്ച ഈ 15 മീറ്റർ ബസ്, അന്തർസംസ്ഥാന യാത്രകൾക്കും ടൂറിസം, തീർത്ഥാടന യാത്രകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 24 അപ്പർ സ്ലീപ്പർ ബെർത്തുകളും, കാഫ് സപ്പോർട്ടുള്ള 27 പ്രീമിയം ലോവർ സീറ്റുകളും ഉൾപ്പെടെ ആകെ 51 യാത്രക്കാർക്ക് ഇതിൽ ഒരേസമയം യാത്ര ചെയ്യാം.  

യാത്രക്കാരുടെ സൗകര്യത്തിനായി ബസിനുള്ളിൽ ചെറിയ കിച്ചനെറ്റ്, അത്യാധുനിക ടോയ്‌ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. മൂഡ് ലൈറ്റിംഗ്, സ്വകാര്യതയ്ക്കായുള്ള പാർട്ടീഷനുകൾ, മൊബൈൽ ചാർജിംഗ് പോർട്ടുകൾ, വിനോദ സംവിധാനങ്ങൾ എന്നിവയും ഇതിലുണ്ട്. സുരക്ഷയ്ക്കായി 360-ഡിഗ്രി ക്യാമറ സംവിധാനം, ഇലക്ട്രോണിക് മിററുകൾ (ക്യാമറ മോണിറ്റർ സിസ്റ്റം), ടയർ പ്രഷർ മോണിറ്ററിംഗ്, ഡ്രൈവർ ക്ഷീണം കണ്ടെത്തുന്ന സംവിധാനം, മദ്യപിച്ചാൽ വണ്ടി സ്റ്റാർട്ട് ആകില്ലെന്ന് ഉറപ്പാക്കുന്ന ആൽക്കഹോൾ ഇന്റർലോക്ക് സിസ്റ്റം തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും വോൾവോ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Volvo Buses India introduces the new 15-meter Volvo 9600 seater-sleeper luxury coach with an in-built kitchenette, restroom, and advanced safety features

Share.
Leave A Reply

Exit mobile version