2014-ൽ നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനം ഭൂട്ടാനിലേക്കായിരുന്നു. അത് ഒരു സന്ദേശമായിരുന്നു- ഇന്ത്യയുടെ വികസനം, അതിർത്തിയിൽ തുടങ്ങുന്നുവെന്ന്! പിന്നീട് നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്.. ഇന്ത്യ സമുദ്രത്തെയും അയൽരാജ്യങ്ങളെയും വീണ്ടും നമ്മുടെ വിദേശകാര്യ നയത്തിന്റെ ഭാഗമാക്കി. ബംഗ്ലാദേശുമായുള്ള ബന്ധം നോക്കൂ. ലാൻഡ് ബൗണ്ടറി കരാർ, കണക്റ്റിവിറ്റി, വൈദ്യുതി, റെയിൽ, റോഡ്, ജലപാത.. വടക്കുകിഴക്കൻ ഇന്ത്യയ്ക്ക് പുതിയ വാതിലുകൾ തുറന്നു. ഗൾഫിലേക്ക് നോക്കൂ. UAE, സൗദി, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്.. ഒരു കാലത്ത് എണ്ണയും പ്രവാസികളും മാത്രം ആയിരുന്ന ബന്ധം ഇന്ന് investment, fintech, food security, logistics, space, defence, AI, ports, renewable energy എന്നിവയിലേക്ക് മാറി. ഗൾഫിന് വിശ്വസിക്കാവുന്ന പങ്കാളിയായി. ഇന്ത്യയുടെ ഡിജിറ്റൽ ടെകും, ആയുധവും, പുതിയ എനർജി സാധ്യതകളും അവരെ വാങ്ങാൻ പ്രേരിപ്പിച്ചു, ഒപ്പം ട്രേഡ് ഡീലുകളും. ഇന്ത്യ-UAE, Comprehensive Economic Partnership Agreement അതിന്റെ വലിയ ഉദാഹരണമാണ്. CEPA-യ്ക്ക് ശേഷം ഇന്ത്യയുടെ UAEയിലേക്കുള്ള കയറ്റുമതി 28 ബില്യൺ ഡോളറിൽ നിന്ന് 31.3 ബില്യൺ ഡോളറായി ഉയർന്നു. ഇത് വെറും ട്രേഡ് നമ്പർ അല്ല. ഇതിന്റെ അർത്ഥം — ഇന്ത്യൻ ജ്വല്ലറി, ഫുഡ് പ്രൊഡക്ട്സ്, ടെക്സ്റ്റൈൽസ്, എഞ്ചിനീയറിംഗ് ഗുഡ്സ്, സ്റ്റാർട്ടപ്പുകൾ, സർവ്വീസ് കമ്പനികൾ — ഇവയ്ക്ക് ഗൾഫ് ഒരു വലിയ ഗേറ്റ്‌വേ ആയി മാറുന്നു.
ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്ന ഓസ്ട്രേലിയയുമായുള്ള Economic Cooperation and Trade Agreement നോക്കൂ. ഇന്ത്യയുടെ ഊർജ്ജ പങ്കാളിയാകുകയാണ് ഓസ്ട്രേലിയ. മാത്രമല്ല ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതി 2020-21ൽ 4 ബില്യൺ ഡോളറായിരുന്നു. 2024-25ൽ 8.5 ബില്യൺ ഡോളറായി. അതായത് ഇരട്ടിയിലധികം. ഇതിന്റെ നേട്ടം ആർക്കാണ്? ഇന്ത്യൻ ഫാർമ, ടെക്സ്റ്റൈൽസ്, എഞ്ചിനീയറിംഗ്, gems and jewellery, IT services, students, skilled professionals — എല്ലാം നയതന്ത്ര കരാറിന്റെ ഭാഗമാണ്.
ഇന്ത്യ- European Free Trade Association പ്രകാരമുള്ള Trade and Economic Partnership Agreement അതിലും വ്യത്യസ്തമാണ്. സ്വിറ്റ്സർലാൻഡ്, നോർവേ, ഐസ്‌ലാൻഡ് എന്നിവയുമായുള്ള ഈ കരാറിൽ 15 വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ investment-ഉം 10 ലക്ഷം direct jobs-ഉം ലക്ഷ്യമിടുന്ന commitment ഉണ്ട്. ഇന്ത്യയുടെ FTA ചരിത്രത്തിൽ investment-linked commitment എന്നത് അപൂർവ്വമാണ്. അതാണ് ഈ എഗ്രിമെന്റ് സാധ്യമാക്കുന്നത് എന്ന് ചുരുക്കം.
ഇനി, ഡിഫൻസിലേക്ക് വന്നാൽ, ഒരിക്കൽ ഇന്ത്യ ലോകത്തിലെ വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നായിരുന്നു. ഇന്ന് വിൽക്കുന്ന രാജ്യമായി മാറുകയാണെന്ന് അറിയാമല്ലോ. 2013-14ൽ ഇന്ത്യയുടെ defence exports ₹686 കോടി ആയിരുന്നുവെങ്കിൽ, 2025-26ൽ അത് ₹38,424 കോടിയായി ഉയർന്നു — 12 വർഷത്തിൽ 5500%ൽ അധികം വളർച്ച. ഇത് പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിന്റെ നേർ റിസൾട്ടാണ്. ഓരോ സ്ട്രാറ്റജറ്റിക് വിിറ്റും, പ്രതിരോധ രംഗത്ത് വിശ്വാസം വളർത്തുന്നു. ഫിലിപ്പീൻസ് BrahMos വാങ്ങി. ഇപ്പോൾ ഇന്തോനേഷ്യ BrahMos, Astra missiles വാങ്ങാൻ നീങ്ങുന്നു. ഇത് ഒരു മിസൈൽ സെയിൽസ് മാത്രമല്ല. ഇത് ASEAN വിപണിയിൽ Indian defence എന്ന, കരുത്തുള്ള ബ്രാൻഡിന്റെ എൻട്രിയാണ്.
ഇപ്പോൾ India–Middle East–Europe Economic Corridor നോക്കൂ . 2023ലെ G20 summit-ൽ ഇന്ത്യ, EU, France, Germany, Italy, Saudi Arabia, UAE, US എന്നിവർ ചേർന്ന് ധാരണ പ്രഖ്യാപിച്ചു. ഈ corridor ഇന്ത്യയെ Gulf വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്നു. ship-rail-road network ആയി രൂപകൽപ്പന ചെയ്തതാണിത്. ഇത് നടപ്പായാൽ ഇന്ത്യയുടെ ports, logistics companies, shipping, rail-linked industrial zones, exporters — ഇവയ്ക്ക് യൂറോപ്പിലേക്ക് പുതിയ റൂട്ട് ലഭിക്കും. അതുകൊണ്ടാണ് Vadhavan പോലുള്ള വലിയ തുറുമുഖങ്ങൾ ഇന്ത്യക്ക് സ്ട്രാറ്റജിക് പ്രാധാന്യമുള്ളതായി മാറുന്നത്. ഇന്ത്യ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാൻ മാത്രമല്ല, Asia-Europe supply ചെയിനിൽ ഒരു കണ്ണി ആകാൻ ശ്രമിക്കുന്നു.
ഓസ്ട്രേലിയയുമായുള്ള പുതിയ യുറേനിയം എഗ്രിമെന്റ്, ഇന്ത്യയുടെ 2047ലെ 100 GW nuclear energy ലക്ഷ്യത്തിന് സഹായകരമാകുമെന്ന് Reuters ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഒരു ഊർജ്ജ കരാർ മാത്രമല്ല. ഇത് ഇന്ത്യയുടെ എനർജി സ്വാതന്ത്രം യാഥാർത്ഥ്യമാക്കാൻ പോന്നതാണ്. ഇന്ത്യ ഇന്ന് oil import ചെയ്യുന്നു. gas import ചെയ്യുന്നു. coal ഉപയോഗിക്കുന്നു. എന്നാൽ 2047ൽ clean energy, nuclear, green hydrogen, solar, critical minerals.. ഇവയിൽ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ വികസിത ഇന്ത്യ എന്ന സ്വപ്നം പൂർണ്ണമാകില്ല.
അതുകൊണ്ട് പ്രധാനമന്ത്രിയുടെ വിദേശയാത്രയുടെ ശരിക്കുള്ള ചോദ്യം, പ്രധാനമന്ത്രി എത്ര രാജ്യത്തേക്ക് പോയി?” എന്നല്ല, ആ യാത്രകൾ ഇന്ത്യയുടെ ഭാവിയെ എത്ര വർഷം മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ശരിയായ ചോദ്യം!
അതുകൊണ്ട് ഈ യാത്രകളുടെ ബാലൻസ്ഷീറ്റ് ഇങ്ങനെ വായിക്കണം:
- 101 വിദേശ യാത്രകൾ
- നൂറു കണക്കിന് രാജ്യങ്ങൾ
- നൂറിലധികം മീറ്റിംഗുകൾ
- നിരവധി ട്രേഡ് എഗ്രിമെന്റുകൾ
- ടെക്നോളജി പാർട്ണർഷിപ്പുകൾ
- ഡിഫൻസ് എക്സ്പോർ്ട്ട്
- ക്രിട്ടിക്കൽ മിനറലുകൾ
- ഡിജിറ്റൽ പബ്ളിക് ഇൻഫ്രാസ്ട്രക്ചർ
- എനർജി സെക്യൂരിറ്റി
കൗതുകം ലേശം കൂടിയത് കൊണ്ട്, ലോകത്തെ കാണാൻ പോയതല്ല. ലോകത്തോട് പറയാൻ പോയതാണ്, ഇന്ത്യയാണ് ഇനി ഇന്ത്യയാണ് ഭാവിയെന്ന്!
Prime Minister Narendra Modi’s foreign visits have played a key role in reshaping India’s global position by strengthening strategic partnerships, expanding trade, boosting defence exports and securing long-term energy and technology collaborations. From prioritising neighbouring countries and the Gulf to signing landmark trade agreements with the UAE, Australia and the European Free Trade Association (EFTA), India’s diplomacy has increasingly focused on economic growth, investment and national security. These engagements have opened new markets for Indian businesses, accelerated defence exports, improved regional connectivity and supported ambitious initiatives such as the India-Middle East-Europe Economic Corridor (IMEC). Together, these efforts reflect a long-term vision of positioning India as a leading global economic and strategic power.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
