ഇന്ത്യയിൽ ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം കുറയുന്നതായും, പകരം യുപിഐ (UPI), പേഴ്സണൽ ലോണുകൾ തുടങ്ങിയവ ജനങ്ങളുടെ ഇടയിൽ കൂടുതൽ പ്രചാരം നേടുന്നതായും ട്രാൻസ്‌യൂണിയൻ സിബിൽ (TransUnion CIBIL) റിപ്പോർട്ട്. ഇന്ത്യയിൽ ഏകദേശം 5.2 കോടി ക്രെഡിറ്റ് കാർഡ് ഉടമകൾ മാത്രമാണുള്ളത്, ഇത് വായ്പാ സൗകര്യമുള്ള ജനസംഖ്യയുടെ 25 ശതമാനം മാത്രമാണ്. കൊളംബിയ (62%), ഹോങ്കോങ്ങ് (98%), അമേരിക്ക (81%) തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗം വളരെ പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതുതായി ക്രെഡിറ്റ് കാർഡ് എടുക്കുന്നവരിൽ ആദ്യമായി വായ്പ എടുക്കുന്നവരുടെ എണ്ണം വൻതോതിൽ കുറഞ്ഞതും ശ്രദ്ധേയമാണ്. ഒരു വർഷം മുൻപ് 26 ശതമാനമായിരുന്ന ഈ നിരക്ക് ഇപ്പോൾ 8 ശതമാനമായി ഇടിഞ്ഞു. ഉപഭോഗത്തിന് വേണ്ടി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾക്ക് പകരം എളുപ്പത്തിൽ ലഭ്യമാകുന്ന പേഴ്സണൽ ലോണുകളും യുപിഐ സൗകര്യങ്ങളും കൂടുതൽ ആളുകൾ ആശ്രയിക്കുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. കാർഡുകൾക്കുള്ള മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ചാർജുകളും, യുപിഐയിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനുള്ള പരിമിതികളും കാർഡ് ഉപയോഗത്തെ ബാധിക്കുന്നുണ്ടെന്നും സിബിൽ എംഡിയും സിഇഒയുമായ ഭാവേഷ് ജെയിൻ ചൂണ്ടിക്കാട്ടി.

According to a TransUnion CIBIL report, credit card usage in India is declining as users shift toward instant personal loans and UPI digital payments

Share.
Leave A Reply

Exit mobile version