സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ നിക്ഷേപം നടത്തിയ ‘കണ്ടിന്യൂ റിസർച്ച്’ എന്ന സംരംഭം വികസിപ്പിച്ചെടുത്ത ‘ടെമ്പിൾ’ (Temple) എന്ന ബ്രെയിൻ വെയറബിൾ ഉപകരണം ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഏകദേശം 72,000 രൂപയോളമായിരിക്കും ഈ അത്യാധുനിക ഉപകരണത്തിന്റെ വിലയെന്നാണ് സൂചന. നേരത്തെ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ദീപിന്ദർ ഗോയൽ ഈ ഉപകരണം ധരിച്ചെത്തിയത് വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു.
സാധാരണ ഹൃദയമിടിപ്പും ഉറക്കവും ട്രാക്ക് ചെയ്യുന്ന ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, തലച്ചോറിലേക്കുള്ള രക്തയോട്ടം തത്സമയം നിരീക്ഷിക്കാൻ ഈ വെയറബിളിന് കഴിയും. നെറ്റിയിൽ ധരിക്കുന്ന ഈ ഉപകരണം വഴി തലച്ചോറിന്റെ ആരോഗ്യം, ബുദ്ധിശക്തി, പ്രായമാകൽ തുടങ്ങിയവ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ലഭ്യമാകും. ഈ നൂതന പദ്ധതിക്കായി ദീപിന്ദർ ഗോയൽ 25 മില്യൺ ഡോളറാണ് ഇതിനകം നിക്ഷേപിച്ചിരിക്കുന്നത്.
Zomato CEO Deepinder Goyal invests $25 million in an innovative forehead-worn wearable device designed to track brain health, intelligence, and aging.
