ഇന്ത്യയിലെ ആദ്യത്തെ തടസ്സങ്ങളില്ലാത്ത എക്സ്പ്രസ് വേയായ ലഖ്‌നൗ-കാൻപൂർ എക്സ്പ്രസ് വേ ഏറെ സവിശേഷതകളോടെയാണ് എത്തുന്നത്. 63 കിലോമീറ്റർ നീളമുള്ള ഈ ആറുവരി പാതയിലൂടെ ലഖ്‌നൗവിനും കാൺപൂരിനും ഇടയിലുള്ള യാത്രാസമയം വെറും 35-45 മിനിറ്റായി കുറയും. പരമ്പരാഗത ടോൾ പ്ലാസകൾ ഒഴിവാക്കി ‘ബാരിയർ-ലെസ്’ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ പാത ഗതാഗതക്കുരുക്ക് കുറയ്ക്കാനും വേഗതയേറിയ യാത്ര ഉറപ്പാക്കാനും സഹായിക്കും.

4,700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാതയുടെ നിർമ്മാണത്തിന് അത്യാധുനികമായ 3ഡി ഓട്ടോമേറ്റഡ് മെഷീൻ ഗൈഡൻസ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗതാഗതക്ഷമത കൂട്ടുന്നതിനായി പാതയുടെ 30 ശതമാനത്തോളം ഭാഗം ഉയർത്തിയ നിലയിലാണ് നിർമ്മിച്ചിട്ടുള്ളത്. 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഈ എക്സ്പ്രസ് വേ, ഉത്തർപ്രദേശിലെ ഗതാഗത സൗകര്യങ്ങളിൽ വലിയൊരു വിപ്ലവമായിരിക്കും

The 63 km Lucknow-Kanpur Expressway is set to become India’s first barrier-less highway, cutting travel time to 45 minutes using advanced 3D AMG technology.

Share.
Leave A Reply

Exit mobile version