റസ്റ്റോറന്റുകളിൽ ഭക്ഷണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, തമിഴ്‌നാട് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (TTDC) തങ്ങളുടെ ഹോട്ടലുകളിൽ 99 രൂപയ്ക്ക് ചിക്കൻ ബിരിയാണി നൽകാൻ തീരുമാനിച്ചു. വാരാന്ത്യങ്ങളിൽ മാത്രമായി ലഭ്യമാകുന്ന ഈ പദ്ധതിയിലൂടെ കൂടുതൽ ആളുകളെ ഹോട്ടലുകളിലേക്ക് ആകർഷിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.

450 മുതൽ 500 ഗ്രാം വരെ തൂക്കമുള്ള ചിക്കൻ ബിരിയാണിക്കൊപ്പം സവാള റൈത്തയും വഴുതനങ്ങ ഗ്രേവിയും ഈ നിരക്കിൽ ലഭ്യമാകും. ഗുണനിലവാരമുള്ള ഭക്ഷണം സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ നൽകാനാണ് ഈ പ്രമോഷണൽ ഓഫർ അവതരിപ്പിക്കുന്നതെന്ന് ടിടിഡിസി മാനേജിംഗ് ഡയറക്ടർ വി.പി. ജയശീലൻ അറിയിച്ചു.

To tackle rising restaurant prices, Tamil Nadu Tourism Development Corporation (TTDC) introduces a quality chicken biryani combo for just ₹99 on weekends.

Share.
Leave A Reply

Exit mobile version