ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മംഗളൂരുവിൽ 1.75 ദശലക്ഷം മെട്രിക് ടൺ (ഏകദേശം 1.3 കോടി ബാരൽ) ശേഷിയുള്ള പുതിയ തന്ത്രപ്രധാന എണ്ണ സംഭരണ കേന്ദ്രം നിർമ്മിക്കാൻ ഒഎൻജിസി (ONGC) തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ റിപ്പോർട്ടിലൂടെയാണ് പുറത്തുവിട്ടത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം വലിയ ഊർജ്ജ പ്രതിസന്ധികൾ നേരിട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളെ ഭാവിയിൽ ഫലപ്രദമായി നേരിടാനാണ് പുതിയ സംഭരണ കേന്ദ്രം ലക്ഷ്യമിടുന്നത്.  

നിലവിൽ വിശാഖപട്ടണം, മംഗളൂരു, പാദൂർ എന്നിവിടങ്ങളിലായി 5.33 ദശലക്ഷം മെട്രിക് ടൺ സംഭരണ ശേഷിയുള്ള കേന്ദ്രങ്ങൾ ഇന്ത്യക്കുണ്ട്. പുതിയതായി നിർമ്മിക്കുന്ന ഈ കേന്ദ്രം ‘ദേശീയ താല്പര്യം’ മുൻനിർത്തിയുള്ള പദ്ധതിയായാണ് ഒഎൻജിസി വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഈ കേന്ദ്രം വാണിജ്യാടിസ്ഥാനത്തിൽ കൂടി ഉപയോഗിക്കാൻ സർക്കാർ അനുമതി തേടാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. യുഎഇ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഊർജ്ജ സഹകരണം മെച്ചപ്പെടുത്തി എണ്ണ സംഭരണ ശേഷി വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ദീർഘകാല പദ്ധതികളുടെ ഭാഗം കൂടിയാണ് ഈ നീക്കം. 

ONGC plans to set up a 1.75 million metric ton (13 million barrel) strategic petroleum reserve in Mangaluru to safeguard India against global supply chain disruptions

Share.
Leave A Reply

Exit mobile version