പ്രവാസികളിൽ നിന്നുള്ള നിക്ഷേപ സമാഹരണം വർദ്ധിപ്പിക്കാൻ നൂതനമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ബാങ്കുകളോട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു. ന്യൂഡൽഹിയിൽ പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ കറൻസി നിക്ഷേപ പദ്ധതികളുടെ ഭാഗമായി നടക്കുന്ന നിക്ഷേപ സമാഹരണത്തിന്റെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.

Nirmala Sitharaman NRI deposit schemes

പ്രവാസികളിൽ നിന്ന് വലിയ തോതിലുള്ള താൽപ്പര്യമാണ് പദ്ധതികൾക്ക് ലഭിക്കുന്നതെന്ന് ബാങ്ക് മേധാവികൾ മന്ത്രിയെ അറിയിച്ചു. നിക്ഷേപ സമാഹരണത്തിന്റെ ആക്കം നിലനിർത്താൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക മാർഗ്ഗങ്ങൾ ബാങ്കുകൾ സ്വീകരിച്ചുവരികയാണ്. ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കാനും സാമ്പത്തിക രംഗത്തെ കൂടുതൽ കരുത്തുറ്റതാക്കാനും ഈ ശ്രമങ്ങൾ സഹായകമാകുമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

Union Finance Minister Nirmala Sitharaman has urged public sector banks to introduce innovative investment schemes for NRIs to boost India’s foreign exchange reserves and strengthen the economy

Share.

Comments are closed.

Exit mobile version