മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ദിഘിയിൽ പുതിയ ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡ് (MDL) 27,000 കോടി രൂപ നിക്ഷേപിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന്റെ സാന്നിധ്യത്തിൽ നാഷണൽ ഷിപ്പ്ബിൽഡിംഗ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് മഹാരാഷ്ട്ര ലിമിറ്റഡുമായി (NSHIPML) എം.ഡി.എൽ ഇതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഈ പദ്ധതിയിലൂടെ പ്രതിവർഷം കുറഞ്ഞത് 2 ദശലക്ഷം ഗ്രോസ് ടൺ ഭാരമുള്ള വലിയ വാണിജ്യ കപ്പലുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വൻകിട പദ്ധതിയിലൂടെ ഏകദേശം 90,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ ആഭ്യന്തര കപ്പൽ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ആഗോള സമുദ്രമേഖലയിലെ രാജ്യത്തിന്റെ മത്സരക്ഷമത കൂട്ടാനും ഇത് സഹായിക്കും. കേന്ദ്ര സർക്കാരിന്റെ ഗ്രീൻഫീൽഡ് ഷിപ്പ്ബിൽഡിംഗ് ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്ലാനും മാരിടൈം അമൃത് കാൽ വിഷൻ 2047 ലക്ഷ്യങ്ങളും മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Mazagon Dock Shipbuilders invests ₹27,000 crore to set up a greenfield shipbuilding cluster in Dighi, Maharashtra, creating 90,000 new jobs.
