നിങ്ങളുടെ കുട്ടിയെ  ഉപരിപഠനത്തിനു ഏതു മേഖലയിലേക്ക് വഴി തിരിച്ചു വിടണം?  കുട്ടിക്ക്ആ ഏതിനോടാണ് താല്പര്യം? ഏതു മേഖലയിൽ ജോലിയെടുക്കുവാനാണ് കുട്ടിക്ക് താല്പര്യം?

CUSAT AI career guidance patent

ഇത്തരം ചോദ്യങ്ങൾ നമുക്കിടയിൽ സർവസാധാരണമാണ്. ഉത്തരമായ ഭൂരിപക്ഷവും കാത്തിരുന്ന് കാണാമെന്നാകും. ഇപ്പോയതാ  നിർമ്മിത ബുദ്ധി കരിയർ തെരഞ്ഞെടുപ്പിന് സഹായിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെയും കുട്ടികളുടെയും അഭിരുചികൾ കണ്ടെത്താം. അതനുസരിച്ച് അനുയോജ്യമായ കരിയറിലേക്ക് നയിക്കാനുള്ള സാങ്കേതിക വിദ്യക്ക്   മലയാളി ഗവേഷകർക്ക് പേറ്റന്റ് ലഭിച്ചു.

    കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രഫസറായ  ഡാറ്റ സയൻസ് രംഗത്ത് വിദഗ്ദ്ധനായ ഡോ. സുധീപ് ഇളയിടവും ചിന്മയ വിശ്വ വിദ്യാപീഠം ഡീംഡ് സർവകലാശാല അധ്യാപികയായ ഡോ. അനുപമയും ചേർന്ന് വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനാണ്  പേറ്റന്റ് ലഭിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെയും കുട്ടികളുടെയും അഭിരുചികൾ കണ്ടെത്താം. അതനുസരിച്ച് അനിയോജ്യമായ കരിയറിലേക്ക് നയിക്കാനുള്ള സാങ്കേതിക വിദ്യയാണ് ഗവേഷകർ രൂപകല്പന ചെയ്തത്. സൈക്കോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ വിഷൻ, ഇന്റർനെറ്റ്‌ ഓഫ് തിങ്സ് എന്നീ ശാഖകളെ ബന്ധപ്പെടുത്തി ഉള്ള ഒരു ഇന്റർഡിസിപ്ലിനറി ഗവേഷണത്തിനാണ് പേറ്റന്റ് ലഭിച്ചത്.

Dr. Sudeep Elayidom and Dr. Anupama secure a crucial patent for an AI-based system designed to analyze behavioral traits and guide students to ideal career paths

Share.
Leave A Reply

Exit mobile version