റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധ ബിൽ അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ചു. റഷ്യയുടെ ഊർജ്ജ വരുമാനം തടയുകയും ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയുമാണ് വൈറ്റ് ഹൗസിന്റെ പിന്തുണയോടെ കൊണ്ടുവരുന്ന ഈ ബില്ലിന്റെ പ്രധാന ലക്ഷ്യം.

US sanctions bill Russian oil India China

ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ എന്നീ അഞ്ച് പ്രധാന രാജ്യങ്ങളെയാണ് ഈ തീരുവ ബാധിക്കുകയെന്ന് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ അറിയിച്ചു. ഓഗസ്റ്റിന് മുൻപ് തന്നെ ഈ ബിൽ പാസാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ നിയമനിർമ്മാതാക്കൾ.

A bipartisan US Senate bill supported by the White House proposes up to 100% import tariffs on India, China, and three other nations to curb purchases of Russian oil.

Share.
Leave A Reply

Exit mobile version