അടുക്കളയിലേക്കാവശ്യമായ പാചകവാതക സിലിണ്ടറുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനായി സ്വിഗ്ഗിയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (HPCL) കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി 5 കിലോ, 10 കിലോ സിലിണ്ടറുകൾ ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്.

നിലവിൽ ബെംഗളൂരുവിൽ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഈ സേവനത്തിന് എച്ച്.പി. ഗ്യാസ് കണക്ഷൻ നിർബന്ധമല്ലെന്ന് കമ്പനികൾ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു ക്വിക്ക് കൊമേഴ്‌സ് ആപ്പ് വഴി പാചകവാതക സിലിണ്ടർ വിതരണം ചെയ്യുന്നത്.

Get cooking gas cylinders delivered at your doorstep! Swiggy Instamart partners with HPCL to launch 5kg and 10kg gas cylinder delivery in Bengaluru

Share.
Leave A Reply

Exit mobile version