അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയരൂപീകരണ സമിതിയിലേക്ക് റിസർവ്വ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജൻ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരെ നിയമിച്ചു. യുഎസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച നിർണായക ടാസ്ക് ഫോഴ്സുകളിലേക്കാണ് രഘുറാം രാജനേയും, രാജ് ചെട്ടി, പ്രമുഖ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ആശാ ശർമ്മ എന്നിവരെ നിയമിച്ചത്. വർഷങ്ങളായി തുടരുന്ന ഉയർന്ന പണപ്പെരുപ്പം നിയന്തിക്കുന്നതിനായി അഞ്ച് ടാസ്ക് ഫോഴ്സുകൾ പ്രഖ്യാരിച്ചിരുന്നു.

പുതിയ ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് പ്രഖ്യാപിച്ച ആ ടാക്സ് ഫോഴ്സിലാണ് മൂന്ന് ഇന്ത്യക്കാരായ സാമ്പത്തിക വിദഗ്ധരെ ഉൾപ്പെടുത്തിയത്. യുഎസ് ഫെഡറൽ റിസർവിന്റെ ബാലൻസ് ഷീറ്റ് വിലയിരുത്തുന്നതിനുള്ള ‘ബാലൻസ് ഷീറ്റ് പോളിസി ടാസ്ക് ഫോഴ്സി’ലാണ് രഘുറാം രാജൻ പ്രവർത്തിക്കുക. ഹാർവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞയായ കാരെൻ ഡൈനൻ, മുൻ ഫെഡറൽ റിസർവ് ഗവർണർ ജെറമി സ്റ്റീൻ എന്നിവരും ഈ പാനലിൽ രാജനൊപ്പമുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ വലിയ തോതിൽ ആസ്തികൾ വാങ്ങിക്കൂട്ടിയതിനെ തുടർന്ന് ഫെഡറൽ റിസർവിന്റെ ബാലൻസ് ഷീറ്റ് ഏകദേശം 9 ട്രില്യൺ ഡോളറിലേക്ക് ഉയർന്നിരുന്നു. ഇത് കുറച്ചുകൊണ്ടുവരുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമുള്ള നയങ്ങളുടെ വിശകലനവും ഈ സമിതി വിശദമായി പരിശോധിക്കും.
പാനലിലെ മറ്റ് ഇന്ത്യൻ വംശജർ മറ്റു രണ്ട് നിർണായക പാനലുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ വംശജരായ രാജ് ചെട്ടി ഹാർവാർഡ് സർവകലാശാലയിലെ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനാണ്. മൈക്രോസോഫ്റ്റ് കോർപ്പറേറ്റ് വൈസ് പ്രസിഡന്റും എക്സ്ബോക്സ് (Xbox) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആശാ ശർമ്മ ‘പ്രൊഡക്ടിവിറ്റി ആൻഡ് ജോബ്സ് ടാസ്ക് ഫോഴ്സി’ൽ സേവനമനുഷ്ഠിക്കും. നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ തൊഴിൽ മേഖലയിലും പ്രൊക്റ്റിവിറ്റിയിലും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഈ പാനൽ പഠനം നടത്തും.
Former RBI Governor Raghuram Rajan, Raj Chetty, and Asha Sharma have been appointed to key US Federal Reserve task forces to drive economic reforms
