കൊച്ചി തുറമുഖത്ത് കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി മലബാർ സിമന്റ്‌സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനീയറിംഗും ചേർന്ന് സംയുക്ത സംരംഭത്തിന് തുടക്കമിട്ടു. പദ്ധതിയുടെ പൂർണ്ണരൂപത്തെക്കുറിച്ചും ടാറ്റയുടെ നിക്ഷേപത്തെക്കുറിച്ചും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെങ്കിലും, കൊച്ചിയിൽ കപ്പൽ നിർമ്മാണം യാഥാർത്ഥ്യമാകുമെന്ന് സർക്കാർ വൃത്തങ്ങൾ ഉറപ്പിച്ചു പറയുന്നു. ഇതിനാവശ്യമായ പ്രധാന അനുമതികൾ ഇതിനകം ലഭ്യമാക്കിയെന്നും, കൊച്ചിൻ പോർട്ട് അതോറിറ്റി സ്ഥലം അനുവദിച്ചുകൊണ്ട് പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

‘മിഷൻ സമുദ്ര’ എന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് കപ്പൽ നിർമ്മാണ യൂണിറ്റ് വരുന്നത്. ഒരു കപ്പൽ നിർമ്മാണശാലയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ പദ്ധതിയെന്നും, വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ ഉൾപ്പെടെയുള്ള തീരദേശ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കപ്പൽ അറ്റകുറ്റപ്പണി, മറൈൻ എൻജിനീയറിങ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്ന വലിയൊരു മാരിടൈം സാമ്പത്തിക വ്യവസ്ഥയാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ വിവിധ പദ്ധതികളിലായി ആകെ 10,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല. അന്തിമ കരാറുകൾ ഒപ്പിടുന്ന മുറയ്ക്ക് ഓരോ പദ്ധതിയെക്കുറിച്ചും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.ഇതിന്റെ ഭാഗമായാണ് മലബാര്‍ സിമന്റ്‌സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആര്‍ട്‌സണ്‍ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് (Joint Venture) സര്‍ക്കാര്‍ സൗകര്യമൊരുക്കിയത്.

Malabar Cements and Tata’s Artson Engineering form a joint venture for a new shipbuilding unit at Kochi Port under Kerala’s ₹10,000 crore Mission Samudra

Share.
Leave A Reply

Exit mobile version