കൊച്ചി വാട്ടർ മെട്രോയെ ആലുവ വഴി കൊച്ചി വിമാനത്താവളവുമായി ബന്ധിപ്പിക്കാനുള്ള വിപുലീകരണ നടപടികൾ KMRL ആരംഭിച്ചു. ഇതിനായി പെരിയാറിലൂടെയുള്ള പുതിയ ജലപാതയുടെ സാധ്യതാ പഠനം നടത്താൻ SCMS വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമായി കെഎംആർഎൽ ധാരണാപത്രം ഒപ്പുവെച്ചു. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഏകദേശം നാല് കിലോമീറ്റർ ദൂരത്തിലാണ് ഈ പുതിയ ജലഗതാഗത സംവിധാനം വിഭാവനം ചെയ്യുന്നത്.

Kochi Water Metro airport connectivity

നെടുവന്നൂർ, പട്ടൂർകുന്ന്, കാലടി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത വിമാനയാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരേപോലെ പ്രയോജനകരമാകും. ആധുനിക ഇലക്ട്രിക് ബോട്ടുകൾ ഉപയോഗിച്ചുള്ള ഈ യാത്രയിലൂടെ ട്രാഫിക് ബ്ലോക്കുകളില്ലാതെ വിമാനത്താവളത്തിൽ എത്തിച്ചേരാൻ യാത്രക്കാർക്ക് സാധിക്കും. വാട്ടർ മെട്രോയുടെ വരവോടെ ആലുവ, കാലടി മേഖലകളിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇതിനകം തന്നെ വലിയ ഉണർവ് പ്രകടമായിട്ടുണ്ട്.

KMRL partners with SCMS Water Institute for a feasibility study to connect Kochi Water Metro to Nedumbassery Airport via Aluva through the Periyar river

Share.

Comments are closed.

Exit mobile version